സ്നേഹപൂർവ്വം സാന്ത്വന സ്പർശം കൂട്ടായ്മ, 'വയനാടിനായി വിഭവസമാഹരണം നടത്തുന്നു

 

കരിമ്പ :ദുരന്തം വിതച്ച വയനാട്ടിലെ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കാൻ വിപുലമായ വിഭവസമാഹരണ യജ്ഞവുമായി സ്നേഹപൂർവ്വം സാന്ത്വന സ്പർശം കൂട്ടായ്മ.വിശപ്പു രഹിത നാട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സമയോചിത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന, കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന പൊതുവേദിയാണ് സ്നേഹപൂർവ്വം സാന്ത്വനസ്പർശം.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ചകളിൽ ഭക്ഷണവിതരണവും,കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ എല്ലാ തിങ്കളാഴ്ചയും പ്രഭാത ചായ വിതരണവും കൂട്ടായ്മയ്ക്ക് കീഴിൽ നടത്തിവരുന്നു.

  വിവിധ തരം ഭക്ഷണങ്ങൾ,വ്യത്യസ്ത പ്രായക്കാർക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയവ ആഗസ്റ്റ് അഞ്ചുവരെ ശേഖരിച്ച്,ദുരിത മേഖലയിൽ നേരിട്ട് എത്തിക്കാനാണ് ഭാരവാഹികളുടെ തീരുമാനം.വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്.ദുരന്ത മേഖലയിൽ‌ രക്ഷാപ്രവർത്തനത്തിന് നാടാകെ ഒറ്റക്കെട്ടായി കൈകോര്‍ത്തിറങ്ങി, മനുഷ്യസാധ്യമായ എല്ലാ സഹായവും എത്തിക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.രാധാകൃഷ്ണൻ തെക്കിനിയിൽ,നൗഷാദ് കെ.വി,ലൈല സലാം ചെറുള്ളി,ആന്റണി ഏദൻ, അമർനാഥ്,തങ്കച്ചൻ,സുധീഷ്,രാധാകൃഷ്ണൻ,ശ്രീനിവാസൻ നായർ,രാജേഷ് തെക്കിനിയിൽ തുടങ്ങിയവർ അവലോകനയോഗത്തിൽ സംസാരിച്ചു.പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണത്തിൽ പങ്കാളികളാവൂ' എന്ന ഒരാഴ്ചത്തെ ക്യാമ്പയിൻ പ്രഖ്യാപിച്ചിട്ടുണ്ട്.സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം:9544559795,94479 45179

Post a Comment

أحدث أقدم