കാഞ്ഞിരം ടൗണ് നിത്യേനേ ശുചീകരിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കണം : ഡി വൈ എഫ് ഐ

 

കാഞ്ഞിരപ്പുഴ :കാഞ്ഞിരം ടൗണ് നിത്യേനേ ശുചീകരിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കണം എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ രംഗത്ത്.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പ്രധാന പാതയായ ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡ് നവീകരണം അന്തിമഘട്ടത്തിലാണ്.ഇതിൽ കാഞ്ഞിരം ടൗൺ പൂർണ്ണമായും ഇൻ്റർലോക്ക് ചെയ്തിട്ടാണ് നവീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ആയതു കൊണ്ട് ഈ ഭാഗം പ്രത്യേകം ശുചീകരിക്കണം ചെയ്യേണ്ടതാണ്.ഈ റോഡ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൻ്റെ നിയന്ത്രണത്തിലുള്ളതിനാൽ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രത്യേക അനുമതി വാങ്ങി ഈ ഭാഗത്തിൻ്റെ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് ഏറ്റെടുക്കണം. വേതന അടിസ്ഥാനത്തിൽ ചുരുങ്ങിയത് 4 ജീവനക്കാരെയെങ്കിലും ഉൾപ്പെടുത്തിക്കൊണ്ട് ഇൻറർ ലോക്ക് ചെയ്ത കാഞ്ഞിരത്തിൻ്റെ ടൗൺ ഭാഗം ദിവസവും ശുചീകരിക്കണം.കൂടാതെ നിശ്ചിത അളവിൽ റോഡിൻ്റെ ഇരുവശത്തും വേസ്റ്റ് ബോക്സുകൾ സ്ഥാപിക്കണം.പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റു പ്ലാസ്റ്റിക്കുകളും പ്രത്യേകം ശേഖരിക്കുന്നതിന് സംവിധാനം ഒരുക്കണം.ഈ ഭാഗങ്ങളിൽ പുതുതായി ലൈറ്റുകൾ അനുവദിക്കണം ഒപ്പം അലങ്കാര ചെടികൾ വെക്കുകയും വേണം എന്നിങ്ങനെപ്രത്യേകമായ ഒരു പദ്ധതി തയ്യാറാക്കി പ്രാവർത്തികമാക്കാൻ ഇടപെടണമെന്ന് കാഞ്ഞിരപ്പുഴ ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി പഞ്ചായത്ത് പ്രസിഡൻ്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു.ഡി വൈ എഫ് ഐ കാഞ്ഞിരപ്പുഴ മേഖലാ സെക്രട്ടറി വിഷ്ണു, പ്രസിഡൻ്റ് കെ.ദിനൂപ്, മേഖലാ സെക്രട്ടറിയേറ്റ് അംഗം യഥു കൃഷ്ണ, മേഖലാ കമ്മിറ്റി അംഗം ഷാജഹാൻ എന്നിവർ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി രാമരാജന് നിവേദനം നൽകി.

Post a Comment

أحدث أقدم