വാഴേമ്പുറം എ.എം. യു പി എസ് സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി

 

കാരകുർശ്ശി: വാഴേമ്പുറം എ.എം. യു പി എസ് സ്കൂളിൽ ചാന്ദ്രദിനാഘോഷം വിപുലമായി നടത്തി. 10 അടിയോളം വലുപ്പമുള്ള കൂറ്റൻ റോക്കറ്റ് നിർമ്മിച്ചുകൊണ്ടും ചാന്ദ്രയാത്രികരെ യും ചാന്ദ്രവാഹനം റോവർ എന്ന വാഹനം നിരത്തിലിറക്കിയുമാണ് ഇപ്രാവശ്യത്തെ ചാന്ദ്രദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.സ്കൂൾ ചാന്ദ്രദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം രാമനുണ്ണി മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്,മണ്ണമ്പറ്റ ടിടിഐ യിലെ പ്രിൻസിപ്പൾ,മണ്ണാർക്കാട് കെടിഎം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേഡ് എച്ച് എം) നിർവഹിച്ചു.ചടങ്ങിൽ അദ്ദേഹം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്ലാസും അറിവും കുട്ടികൾക്ക് പകർന്നു നൽകി.പരിപാടിയിൽ പിടിഎ പ്രസിഡണ്ട് മനാഫ് സാഗർ അധ്യക്ഷത വഹിച്ചു .എച്ച് എം രാജൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടി എ യുടെ മറ്റു ഭാരവാഹികളായ വൈസ് പ്രസിഡൻറ് അനീഷ് മാത്യു ,എം പി ടി എ പ്രസിഡൻ്റ് സുജാത കെ,

വൈസ് എം പി ടി എ പ്രസിഡൻ്റ് സജ്ന പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Post a Comment

أحدث أقدم