വായനയെ പരിപോഷിപിക്കാനായി പുസ്തകത്തൊട്ടിൽ പദ്ധതിയുമായി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ്‌

 


എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനയെ പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുന്നതുമായി പുസ്തകത്തൊട്ടിൽ പദ്ധതി ആരംഭിച്ചു. പിറന്നാളിനും വിശേഷ ദിവസങ്ങളിലും രസകരമായ നല്ല പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിന് സമ്മാനിച്ചുകൊണ്ട് വായനയുടെ അത്ഭുത ലോകത്തേക്ക് കുട്ടികളെ എത്തിക്കുവാനും, എല്ലാ വിദ്യാർത്ഥികളെയും സ്വതന്ത്ര വായനക്കാരായി മാറ്റുവാനും, കുട്ടികളിൽ വായന ഒരു സംസ്കാരമായി വളർത്തുവാനും, വായനയിലൂടെ വായിച്ച കൃതിയെ വിശകലനം ചെയ്യുവാനും, വായനാന്തരീക്ഷം എപ്പോഴും സ്കൂളിൽ നിലനിർത്തുവാനും, വായന വിദ്യാലയത്തിന് പുറത്തേക്ക് എത്തിക്കുവാനും, വായനയിലൂടെ വിദ്യാർത്ഥികൾക്ക് സാമൂഹിക പ്രതിബദ്ധത വളർത്തുവാനും ഈ പദ്ധതിയിലൂടെ സാധിക്കും. പരിപാടി എഴുത്തുകാരി വി ഊർമിള ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് സി റുബീന അധ്യക്ഷത വഹിച്ചു. കെ രാംകുമാർ മാസ്റ്റർ മുഖ്യാതിഥിയായി. പി.ടി.എ വൈസ് പ്രസിഡണ്ട് പി.പി ഉമ്മർ എം.പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി ശാരിക, വി.പി സജ്‌ല നല്ലപാഠം കോ-ഓർഡിനേറ്റർമ്മാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം പി.ടി.എ അംഗങ്ങളായ എം മുസ്തഫ, എം. ഹംസ, ടി സിയ, കെ.പി സൈഫുന്നിസ, എൻ സുനീറ അധ്യാപകരായ കെ.എ മിന്നത്ത്, എം.പി മിനീഷ, എം ഷബാന ഷിബില, കെ.പി ഫായിഖ് റോഷൻ, എ ദിലു ഹന്നാൻ, പി മുഹമ്മദ് റസീൻ, എം അജ്ന ഷെറിൻ, എന്നിവർ സംബന്ധിച്ചു. പരിപാടിയിൽ ഇന്ന് ജന്മദിനമുള്ള ഒന്നാം ക്ലാസ്‌ വിദ്യാർത്ഥി അൽദിൻ അലി സയാൻ പുസ്ത തൊട്ടിലിലേക്ക്‌ പുസ്തകം കൈമാറി.

Post a Comment

أحدث أقدم