അട്ടപ്പാടിയിലെ ആദിവാസി മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ ഇനങ്ങൾ· മായമില്ലാത്ത ഉൽപ്പന്നങ്ങളുമായി അട്ടപ്പാടി ഫുഡ്സ്

 

മണ്ണാർക്കാട് :സമൂഹത്തിന് ആരോഗ്യ സംരക്ഷണം ഉറപ്പുനൽകികൊണ്ട്,മായമില്ലാത്ത വിഷമുക്തമായ ഉൽപ്പന്നങ്ങളുമായി 'അട്ടപ്പാടി ഫുഡ്സ്' വിപണിയിൽ ശ്രദ്ധേയമാകുന്നു.ഭക്ഷണ സാധനങ്ങളും അവയുടെ ചേരുവകളും അട്ടപ്പാടിയുടെ ജൈവ മണ്ണിൽ തന്നെ ഉല്പാദിപ്പിക്കുന്നു എന്നതാണ്,മേലെ താവളത്ത് സ്ഥിതി ചെയ്യുന്ന സൈതുപറമ്പിൽ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള അട്ടപ്പാടി ഫുഡ്സിനെ ഒരു ബ്രാൻഡ് ആക്കുന്നത്. നിരവധി ഗൃഹപാഠങ്ങൾക്കുശേഷമാണ് അട്ടപ്പാടി ഫുഡ്സ് വിപണിയിലെ സാന്നിധ്യമായത്.സീസൺ അനുസരിച്ചുള്ള ഉൽപ്പന്നങ്ങളും ഈ കമ്പനിയുടെ പ്രത്യേകതയാണ്.കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയടക്കമുള്ള ശാസ്ത്രീയ ആഹാര രീതികളാണ് ഇവയിൽ പ്രധാനപ്പെട്ടത്.കര്‍ക്കിടക കഞ്ഞിക്കൂട്ട്‌ എന്ന പേരില്‍ പല കമ്പനികളുടെ ഔഷധക്കഞ്ഞി കിറ്റ്‌ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.എന്നാല്‍ ചെറുധാന്യങ്ങളും നാട്ടുമരുന്നുകളും ചേര്‍ത്ത്‌ പരമ്പരാഗത രീതിയില്‍ വിളയിച്ചെടുത്ത ശുദ്ധമായ ഉൽപ്പന്നങ്ങളാണ് അട്ടപ്പാടി ഫുഡ്സിന്റെ മുഖ്യ സവിശേഷത. അട്ടപ്പാടിയിൽ നിന്ന് ശേഖരിക്കുന്ന ചെറുധാന്യങ്ങളായ ചാമ, റാഗി,വരഗ്,തിന, കുതിരവാലി,കമ്പ്, പനിവരഗ്,മണിച്ചോളം,എന്നിവയും ഇവകൊണ്ടു തന്നെ ദോശ,പുട്ട്,ഇഡ്ഡലി, അപ്പം ഉണ്ടാക്കാനുള്ള പൊടികളും ലഭിക്കുന്നു. കൂടാതെ അട്ടപ്പാടി മുളഅരി,ചോളം,വൻതേൻ,ചെറുതേൻ മുതലായവയുമുണ്ട്. ചെറുധാന്യങ്ങളിൽ ഹൈബ്രിഡും അധിക ഉത്പാദനത്തിനായി വളങ്ങളും ചേർക്കപ്പെടുന്ന സാഹചര്യത്തിൽ, ചെറുധാന്യങ്ങൾ നാടൻ വിത്തുകൾ മാത്രം ഉപയോഗിച്ച് യാതൊരു രാസവളങ്ങളും ചേർക്കാതെ അട്ടപ്പാടിയിലെ ആദിവാസികൾ തന്നെ ഉത്പാദിപ്പിക്കുന്നവയാണ്. കൂടാതെ അട്ടപ്പാടി ഫുഡ്സിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ തന്നെ കഴുകി വൃത്തിയാക്കി പൊടിച്ച ഫസ്റ്റ് ക്വാളിറ്റി മുളക്,മല്ലി,മസാല കൂട്ടു പൊടികളും ലഭിക്കുന്നു.കുർക്കിമിൻ ഒട്ടും നഷ്ടപ്പെടുത്താത്ത ഓർഗാനിക് മഞ്ഞൾ പൊടിയാണ് വില്പന നടത്തുന്നത്.ചെറു ധാന്യങ്ങൾക്കൊപ്പം അണ്ടിപരിപ്പ്,ഏലക്ക,ബദാം,തുടങ്ങി 22 ഇനങ്ങൾ സമന്വയിപ്പിച്ച സവിശേഷമായ'ആരോഗ്യപ്പൊടി' അട്ടപ്പാടിഫുഡ്സിന്റെ സ്പെഷ്യൽ ആണ്.ചെറുധാന്യങ്ങളുടെ അവിലുകളും ലഭിക്കുന്നു. നമ്മൾ തനതു ഭക്ഷണ രീതികളിലേക്ക് മടങ്ങണം,പ്രകൃതിയിലെ ചെറു ധാന്യങ്ങൾ നമുക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും,അത് എങ്ങനെ നമുക്ക് ആരോഗ്യദായകമാകുമെന്നും മനസ്സിലാക്കണം.ആഹാരം മരുന്നായി കഴിച്ചാൽ മരുന്ന് ആഹാരമായി കഴിക്കേണ്ടി വരില്ല.നാം തന്നെ നമ്മുടെ ഡോക്ടർ,ഭക്ഷണമാണ് മരുന്ന്,ഇതാണ് അട്ടപ്പാടി ഫുഡ്‌സിന്റെ ആശയം.ഫോൺ :98461 39480

Post a Comment

أحدث أقدم