ഓ.പി സമയം വൈകുന്നേരം ആറുമണിവരെ ആക്കണം എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ

കാഞ്ഞിരപ്പുഴ: മഴക്കാല പകർച്ചവ്യാധി രോഗങ്ങൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ ഏക ആശ്രയമായ കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓ പി സമയം വൈകുന്നേരം ആറുമണിവരെ ആക്കണം എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. മെഡിക്കൽ ഓഫീസർ ഡോ: നെൽസൺ തോമസിനാണ് മേഖല പ്രസിഡണ്ട് കെ ദിനൂപ് നിവേദനം നൽകിയത്. ട്രഷറർ മനു കാഞ്ഞിരം, മേഖല സെക്രട്ടറിയേറ്റ് അംഗം യദുകൃഷ്ണ.കെ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم