എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂളിൽ വായനാമാസ ചരണത്തോടനുബന്ധിച്ച് വിദ്യാർഥികളിലും പൊതുസമൂഹത്തിലും വായനയെ ഉണർത്തുന്നതിനായി 'വായനം' റാലിയും മൈമിങ്ങും കലാസമിതി വായനശാല സന്ദർശനവും കോട്ടപ്പള്ള ടൗണിൽ സംഘടിപ്പിച്ചു. പൊതുസമൂഹത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന വായനയെ ത്വരിതപ്പെടുത്തുവാനും വായനയുടെ ആവശ്യകത, വായന കൊണ്ട് ഉണ്ടാക്കുന്ന ഗുണങ്ങൾ എന്നിവ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. റാലി അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സജിന സത്താർ ഫ്ലാഗ് ഓൺ ചെയ്തു. പരിപാടിയിൽ വാർഡ് മെമ്പർ പി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ എഴുത്തുകാരൻ ഇബ്നു അലി എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വായനയുടെ ആവശ്യകത ബോധ്യപ്പെടുത്തി കൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് രക്ഷിതാക്കളിലും വ്യാപാരികൾക്കിടയിലും പൊതു ജനങ്ങൾക്കിടയിലും അത്ഭുതമുളവാക്കി. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി അബ്ദുല്ല മാസ്റ്റർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഫീക്ക് പാറോക്കോട്ട്, പിടിഎ പ്രസിഡണ്ട് എംപി നൗഷാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഹംസപ്പ, റഹ്മത്ത് മഠത്തൊടി, പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, മുൻ പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, പിടിഎ വൈസ് പ്രസിഡണ്ട് പി പി ഉമ്മർ, പൂർവ്വ വിദ്യാർത്ഥി അഡ്വ. എ സത്യനാഥൻ എം.പി.ടി.എ പ്രസിഡണ്ട് സി റുബീന എം.പി.ടി.എ വൈസ് പ്രസിഡന്റ് കെ കാർത്തിക കൃഷ്ണ പി.ടി.എ അംഗങ്ങളായ എൻ സുനീറ, കെ റാബിയ, ജഹാന ഷെറിൻ, കെ ഹംസ, സിപി ഷാഹിദ് സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി അധ്യാപകരായ കെ.എ മിന്നത്ത്, എംപി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ് സഫർ, എ ദിലു ഹന്നാൻ, പി മുഹമ്മദ് റസീൻ എന്നിവർ സംബന്ധിച്ചു.
إرسال تعليق