ജല സംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

 

ചെർപ്പുളശ്ശേരി:ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ചെർപ്പുളശ്ശേരി വെള്ളിനേഴിയില്‍ വീട്ടിലെ ജലസംഭരണി തകർന്നാണ് അമ്മയും കുഞ്ഞും മരിച്ചത്.വെസ്റ്റ് ബംഗാള്‍ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് മരിച്ചത്.പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. പശുഫാമില്‍ താല്‍ക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. അമ്മയും കുഞ്ഞും വെള്ളത്തില്‍ അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم