തിരു :വേൾഡ് മലയാളി കൗൺസിൽ ദ്വൈവാർഷിക ഗ്ലോബൽ കോൺഫറൻസിൻറെ ഭാഗമായി ആഗസ്റ്റ് 2 മുതൽ 5 വരെ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മെഡിക്കൽ,ടൂറിസം ഫോറം സെമിനാറുകൾ നടക്കും.ആഗസ്റ്റ് 3 വൈകീട്ട് 3.30ന് ഡബ്ല്യുഎംസിയുടെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻറ് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ, (ഓർത്തോപീഡിക് സർജൻ യുകെ) അധ്യക്ഷനാകുന്ന ചടങ്ങിൽ സെമിനാറുകളുടെയും ഡബ്ല്യുഎംസി അംഗങ്ങളുടെ അവയവദാന ദൗത്യത്തിൻ്റെയും ഉദ്ഘാടനം മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ നിർവ്വഹിക്കും.
പ്രവാസി മലയാളികൾക്ക് കേരളത്തിലെ ആരോഗ്യ, മെഡിക്കൽ,ആയുർവേദ ടൂറിസത്തെക്കുറിച്ച് അറിവ് നൽകുന്ന ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനമായ വെബ്സൈറ്റ് wmchealthtourism.org യുടെ ഉദ്ഘാടനം നൂറുൽ ഇസ്ലാം സെൻറർ ഫോർ ഹയർ എജ്യുക്കേഷൻ പ്രോ ചാൻസലറും നിംസ് മെഡിസിറ്റി എംഡിയുമായ എം.എസ്.ഫൈസൽ ഖാൻ നിർവ്വഹിക്കും.ഡബ്ല്യുഎംസി യുടെ ഇന്ത്യ,യൂറോപ്പ് റീജിയണുകളുടെ പ്രസിഡൻറുമാരായ കെ.പി കൃഷ്ണകുമാർ, ജോളി എം.പടയാട്ടിൽ എന്നിവർ ചടങ്ങിന് ആശംസകൾ നേരും.മെഡിക്കൽ വിദ്യാഭ്യാസ പങ്കാളിത്തം സംബന്ധിച്ച് നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര യുമായി ധാരണാപത്രം ഒപ്പുവെക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളിൽ അവയവദാനത്തെ ക്കുറിച്ച് മെഡിക്കൽ കോളേജിലെ നെഫ്രോളജി അസോസിയേറ്റ് പ്രൊഫസറും കേരളത്തിലെ അവയവദാനത്തിന്റെ നോഡൽ ഓഫീസറുമായ ഡോ.നോബിൾ ഗ്രേഷ്യസ്, പൊതുവായ ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെ കുറിച്ച് അനന്തപുരി ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ സെമ്മി നോബിൾ, ഹൃദ്രോഗങ്ങളും സമീപകാല പുരോഗതിയെ കുറിച്ച് അനന്തപുരിയിലെയും എസ്പി മെഡ്ഫോർട്ടി ലെയും ഹൃദ്രോഗ വിദഗ്ഗൻ ഡോ.ഷിഫാസ് ബാബു എം,കരൾ രോഗങ്ങളുടെ അവസാന ഘട്ടത്തെ കുറിച്ച് എസ്കെ ആശുപത്രിയിലെ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.സുഭാഷ്.ആർ, ദൈവത്തിന്റെ സ്വന്തം നാട് -കോസ്മെറ്റിക് സർജറി സങ്കേതത്തെ കുറിച്ച് എസ്.കെ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, കോസ്മെറ്റിക് സർജറി സ്പെഷ്യലിസ്റ്റ് ഡോ.ശാരിക ചന്ദ്രൻ, ജീവിതശൈലി രോഗത്തെ കുറിച്ച് നിംസ് മെഡിസിറ്റിയുടെ മെഡിക്കൽ അഡ്മിനിസ്ട്രേറ്ററും നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജു തമ്പി, മെഡിക്കൽ വാല്യു ട്രാവലിങ്നെ കുറിച്ച് കിംസ് ഹോസ്പിറ്റലിലെ വെൽനസ് ആൻഡ് മെഡിക്കൽ വാല്യു വിഭാഗം മേധാവി അജയ് കുമാർ തുടങ്ങിയ പ്രഗത്ഭരായ സ്പെഷ്യലിസ്റ്റുകൾ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.കേരളത്തിലെ റിസോർട്ട്, ഹിൽ, ബാക്ക് വാട്ടർ, ബീച്ച് ടൂറിസം രംഗത്തെ വമ്പൻ സാധ്യതകളെ കുറിച്ച് ക്വയിലോൺ ബീച്ച്ഹോട്ടൽ & കൺവെൻഷൻ സെൻ്റർ മാനേജിംഗ് ഡയറക്ടർ ബി.ശ്രീകുമാർ സംസാരിക്കും.
ആരോഗ്യം,മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയെക്കുറിച്ചുള്ള ഏകജാലക സംവിധാനത്തിന്റെ പ്രദർശനം ഡബ്ല്യുഎംസി ഹെൽത്ത് ടൂറിസം വൺവിൻഡോ മാനേജർ ഡോ. ജിമ്മി ലോനപ്പൻ നിർവഹിക്കും.എസ്.കെ ഹോസ്പിറ്റലിന്റെ സൗജന്യ ഓൺസൈറ്റ് മെഡിക്കൽ സേവനം, കിംസിൻ്റെ സൗജന്യ ആരോഗ്യ പരിശോധന, തിരുവനന്തപുരം സബർബൻ ഏരിയയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവ വിപുലമായ രീതിയിൽ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ നടത്തും.
إرسال تعليق