എടത്തനാട്ടുകര:മനുഷ്യന്റെ സംസ്കാരത്തെ നശിപ്പിക്കുന്ന അശ്ലീലതയുടെ കടന്നുകയറ്റം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കേരള നദുവത്തിൽ മുജാഹിദീൻ എടത്തനാട്ടുകര നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'മുന്നേറ്റം 2024'കെ.എൻ.എം
സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു.സിനിമകളിലൂടെയും മറ്റു ന്യൂജൻ പ്രോഗ്രാമുകളിലൂടെയും സ്വവർഗരതിയും മറ്റു അശ്ലീല പ്രവണതകളും മനുഷ്യമനസ്സിൽ കയറ്റി കൂട്ടാനുള്ള ആസൂത്രിതമായ ശ്രമമാണ് പുതുതലമുറയെ ലക്ഷ്യംവെച്ച് നടക്കുന്നതെന്നും അതിനെ കർശനമായി ചെറുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.എടത്തനാട്ടുകര നോർത്ത് മണ്ഡലത്തിലെ വിവിധ മഹല്ലുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷൻ കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം.എടത്തനാട്ടുകര നോർത്ത് മണ്ഡലം പ്രസിഡണ്ട് കാപ്പിൽ മൂസ ഹാജി അധ്യക്ഷത വഹിച്ചു.ഡൽഹി ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ നബീൽ പി.ആർ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് ആൻഡ് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ അയിഷ നൗഫ മഠത്തൊടി എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഇസ്‌ലാഹി പ്രസ്ഥാനം: പൈതൃകവും പാരമ്പര്യവും എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മുഹമ്മദലി മിശ്കാത്തിയും മതാഭിമാനബോധം - പഠനം, വായന എന്ന വിഷയത്തിൽ കെ എൻ എം മദ്റസാ ബോർഡ് മെമ്പർ ഉസ്മാൻ മിശ്കാത്തിയും പ്രഭാഷണങ്ങൾ നടത്തി.കെ എൻ എം എടത്തനാട്ടുകര നോർത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈർ മാസ്റ്റർ, ജാമിഅഃ നദ്‌വിയ്യ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ കെ.വി. അബൂബക്കർ മൗലവി,ഐ.എസ്.എം ജില്ലാ സെക്രട്ടറി വി.സി.ഷൗക്കത്തലി, ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് അക്ബർ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق