കരിമ്പ ഷമീറിന്റെ കുടുംബത്തെ സഹായിക്കാൻ എംപിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ

കരിമ്പ :എന്ത് ദുരന്തം നടന്നാലും,സ്വയം സന്നദ്ധനായി എവിടെയും ഓടിയെത്തുന്ന ജനസേവകൻ,മരണപ്പെട്ട കരിമ്പ  ഷമീറിന്റെ കുടുംബത്തെ സഹായിക്കാൻ, എംഎൽഎയുടെയും എംപിയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായ സമിതി പ്രവർത്തനം ആരംഭിച്ചു.കരിമ്പ എച്ച്ഐഎസ് ഹാളിൽ  ചേർന്ന ജനകീയ സഹായ സമിതി പുനരധിവാസത്തിന് അന്തിമ രൂപം നൽകി.ഷമീറിൻ്റെ വേർപാടിൽ അനാഥമായ ഭാര്യയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ പുനരധിവാസവും,കട ബാധ്യതകൾ പരിഹരിക്കലുമാണ്  ജനകീയ ധന സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്.55 ലക്ഷം രൂപയാണ് ഇതിനായി കണക്കാക്കപ്പെടുന്നത്.വി.കെ.ശ്രീകണ്ഠൻ എം.പി,അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ,റവ.ഫാദർ ഐസക്ക് കോച്ചേരിൽ,സി.കെ.മുഹമ്മദ് കുട്ടി ഫൈസി എന്നിവർ രക്ഷാധികാരികളും,കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ ചെയർമാനും,കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യുസുഫ് പാലക്കൽ കൺവീനറുമായിട്ടിട്ടുള്ള വിപുലമായ കമ്മിറ്റിയാണ് ജനകീയ സമിതിയുടെ ഭാരവാഹികൾ.ഷമീറിന്റെ കടബാധ്യതകൾ നിറവേറ്റുന്നതിനും,കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടൽ നടത്തുന്നതിനും ജനകീയ ഫണ്ട് ശേഖരണത്തെ വിജയിപ്പിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.ഇതിനാവശ്യമായി ഷമീറിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ അക്കൗണ്ടും, ഓൺലൈനിൽ പണമയക്കാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി  സഹായ സമിതി ചെയർമാൻ പി എസ് രാമചന്ദ്രൻ, കൺവീനർ യൂസുഫ് പാലക്കൽ എന്നിവർ അറിയിച്ചു.


Google pay: 7902470218.

NAME : SUHADA.S,

A/C No : 10890100236860.

IFSC : FDRL0001089,

BR : KALLADIKODE, 

BANK : FEDERAL BANK.

Post a Comment

أحدث أقدم