പാലക്കാട് :ഭിന്നശേഷി കുട്ടികൾ പകർന്ന ഭാവരാഗലയതാള സംഗമങ്ങളുടെ സമ്മോഹന മുഹൂർത്തങ്ങളുടെ നീരാഗ-ഭിന്നശേഷി കുട്ടികളുടെ കലാസദ്യ,ഹൃദ്യമായി.പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലായിരുന്നു കലാപരിപാടികൾ.കോങ്ങാട് എം എൽ എ അഡ്വ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭസമിതിയിൽ അംഗമെന്ന നിലയിൽ കൂടുതൽ ആശയങ്ങൾ ഇപ്പോഴും ചർച്ചചെയ്തുവരികയാണ്.കേരളം ഭിന്നശേഷി സൗഹൃദമാണ്, എംഎൽഎ പറഞ്ഞു.മേജർ സുധാകർ പിള്ള 'നീരാഗ'പദ്ധതിവിശദീകരണം നടത്തി.ഭിന്നശേഷി വ്യക്തികളുടെ പുരോഗതിയും മാർഗദർശിത്വവും ലക്ഷ്യമിട്ടുള്ളതാണ് നീരാഗ വിഭിന്ന കലാ സദ്യ. ഭിന്നശേഷി കുട്ടികളുടെ സാമൂഹ്യവും കലാപരവുമായ പുരോഗതിക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കും.കലയോടുള്ള ആഭിമുഖ്യത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമായാണ് ഭിന്നശേഷി കുട്ടികളെ വേദിയിൽ എത്തിച്ചത്.അനുതാപത്തോടെ അവരെ സമൂഹത്തിന്റെ ഭാഗമാക്കുന്ന ഇത്തരം പരിപാടികളിലേക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി നീരാഗ സംഘാടകർ പറഞ്ഞു.മൃദംഗവാദകൻ കുഴൽമന്ദം രാമകൃഷ്ണൻ,ഫൈൻ ആർട്സ് സെക്രട്ടറി പി.എൻ.സുബ്ബരാമൻ തുടങ്ങിയവർ സംസാരിച്ചു. റോഹൻ രാജകുമാർ പ്രാർത്ഥന ആലപിച്ചു.റീന സുധാകരൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആർ. വിശ്വനാഥൻ സ്വാഗതവും, ഡോ.ശിവശങ്കരൻ നന്ദിയും പറഞ്ഞു.
إرسال تعليق