ഗജ ദിനത്തിൽ "ആനയ്ക്ക് പന ചക്കര" പദ്ധതിയുമായി അടക്കാപുത്തൂർ സംസ്കൃതി

 

 ഗജവീരൻ ചെർപ്പുളശ്ശേരി മണികണ്ഠൻ ഈറമ്പന തയ് നട്ട് ഉദ്ഘാടനം ചെയ്തു.

ചെർപ്പുളശ്ശേരി : പരിസ്ഥിതി രംഗത്ത് വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കിയ അടയ്ക്കാപുത്തുർ സംസ്കൃതി ഗജ ദിനത്തിൽ "ആനയ്ക്ക് പന ചക്കര" എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.  കരുമാനാംകുർശ്ശിയിലുള്ള രാജപ്രഭ ഗ്രൂപ്പിന്റെ ആനപ്പന്തിയിൽ വച്ച്  നടന്ന ചടങ്ങ് ഗജവീരൻ ചെർപ്പുളശ്ശേരി മണികണ്ഠൻ ഈറമ്പന തയ് നട്ട് ഉദ്ഘാടനം ചെയ്തു. ആനകൾക്ക് ഇഷ്ടഭക്ഷണമായ ഈറമ്പനയുടെ പട്ട കിട്ടാൻ ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഇത്തരം പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് രാജപ്രഭ ഗ്രൂപ്പ് രാജു അഭിപ്രായപ്പെട്ടു, ഏകദേശം നൂറോളം തൈകൾ ചടങ്ങിൽ സമർപ്പിച്ചു വരും ദിവസങ്ങളിൽ ആന തറവാടുകളായ മനിശ്ശേരി, മംഗലാംകുന്ന് എന്നിവിടങ്ങളിലേക്ക് തൈകൾ എത്തിക്കുമെന്നും, ആന ഉടമസ്ഥരുടെയും, ആനപ്പാപ്പാൻ മാരുടെയും സഹകരണത്തോടെ കൂടുതൽ ഇടങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും  സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തുർ പറഞ്ഞു, ചടങ്ങിൽ രാജപ്രഭ ഗ്രൂപ്പ് ശ്രീമതി പ്രഭ, സംസ്കൃതി പ്രവർത്തകരായ യുസി വാസുദേവൻ,കെ. ടി. ജയദേവൻ, ഗോവിന്ദൻ വീട്ടിക്കാട് , ആനപ്പാപ്പാന്മാർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

أحدث أقدم