കല്ലടിക്കോട് :വിദ്യാഭ്യാസത്തിലൂടെ അറിവും ജ്ഞാനവും പകർന്നു നൽകിയതിൻ്റെ ആഘോഷതോടൊപ്പം കരിമ്പ സെന്റ്.മേരീസ് ബഥനി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2023 -2024 ബാച്ച് കുട്ടികളുടെ മെറിറ്റ് ഡേ സമുചിതമായി നടത്തി.ബഥനി മിശിഹാനികരണ സന്യാസിനി സമൂഹം മൂവാറ്റുപുഴ പ്രോവെൻസിന്റെ മദർ പ്രൊവിൻഷ്യൽ മദർ ജോസ്ന അധ്യക്ഷ പ്രസംഗം നടത്തി.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാമചന്ദ്രൻ മാസ്റ്റർ,പിടിഎ പ്രസിഡന്റ് മിസ്റ്റർ വികാസ് ജോസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നോയൽ എസ്ഐ സി,മാനേജർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ എസ്ഐ സി എം ടി എ പ്രസിഡന്റ് മിസ്സിസ് ജെമി റെയ്സൺ,പിടിഎ വൈസ് പ്രസിഡന്റ് മിസ്റ്റർ ജെയിംസ് കെ എബ്രഹാം എന്നിവർ സംസാരിച്ചു.പൂർവ്വ വിദ്യാർത്ഥിയും മുൻ സ്കൂൾ ലീഡറുമായിരുന്ന മാസ്റ്റർ ഡാൻ ഷൈജു മറുപടി പ്രസംഗം നടത്തി.സ്കൂൾ ലീഡർമാരായ മാസ്റ്റർ ദേവർഷ് നിതിൻ സ്വാഗത പ്രസംഗവും കുമാരി ഹയ ഫാത്തിമ കൃതജ്ഞത പ്രകാശനവും നടത്തി.പരിപാടിയോടനുബന്ധമായി'സ്നേഹപൂർവ്വം സാന്ത്വനസ്പർശം' കൂട്ടായ്മ നടത്തുന്ന ജീവകാരുണ്യ സന്നദ്ധപ്രവർത്തനങ്ങളെ അനുമോദിക്കുകയും,കൂട്ടായ്മയുടെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു,സ്നേഹപൂർവ്വം സാന്ത്വനസ്പർശം കൂട്ടായ്മയുടെ പ്രതിനിധികളായി നൗഷാദ്.കെ.വി, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു
إرسال تعليق