മണ്ണാര്‍ക്കാട്: ആതുര സേവനരംഗത്തേക്കും ഹോട്ടല്‍വ്യവസായ മേഖലയിലേക്കും സ്വപ്‌നസഞ്ചാര പാതയൊരുക്കുന്ന മണ്ണാര്‍ക്കാട് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ എട്ടാം വാര്‍ഷികമാഘോഷിക്കുന്നു. 2016 ഓഗസ്റ്റ് ഒന്നിനാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചത്. താലൂക്കില്‍ ആദ്യമായി ഹോട്ടല്‍മാനേജ്‌മെന്റ് പഠനം സാധ്യമാക്കിയ ഈ വിദ്യാഭ്യാസ സ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മണ്ണാര്‍ക്കാട്ടെ വിദ്യാഭ്യാസ ഭൂപടത്തില്‍ സുപ്രധാനമായ ഇടം പിടിച്ചു. ഹോട്ടല്‍മാനേജ്‌മെന്റ് കോഴ്‌സിന് പുറമേ നഴ്‌സിങ്, ലാബ്‌ടെക്‌നീഷ്യന്‍, ഫാര്‍മസി തുടങ്ങിയ കോഴ്‌സുകള്‍ കുറഞ്ഞഫീസ് നിരക്കില്‍ മണ്ണാര്‍ക്കാട്ടെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കി ജൈത്രയാത്ര തുടരുകയാണ് ഈ കലാലയം.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നേറ്റീവ് സ്‌കില്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് ട്രെയിനിംങ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.എച്ച്. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഹോട്ടല്‍ മേഖലയിലേയും ആതുര സേവന രംഗത്തെയും മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനകാലയളവില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്തു വരുന്നു. സംരഭകരായി ജീവിതം വിജയം കണ്ടെത്തിയവരുമുണ്ട്.
ഡിപ്ലോമ ഇന്‍ നഴ്‌സിംങ് (എ.എന്‍.എം), ഡിപ്ലോമ ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. നഴ്‌സിംങ്, ഫാര്‍മസി അസിസ്റ്റന്റ്, മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി എന്നിവയ്ക്ക് പ്ലസ്ടു, അതിന് മുകളിലാണ് യോഗ്യത വേണ്ടത്. രണ്ട് വര്‍ഷമാണ് കോഴ്‌സ് കാലാവധി. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് പ്ലസ്ടു അതിന് മുകളിലും, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സിന് ബിരുദവും അതിന് മുകളിലാണ് യോഗ്യത വേണ്ടത്. ഈ രണ്ട് കോഴ്‌സുകളുടെയും ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.
മികച്ചതും പ്രവര്‍ത്തിപരിചയ സമ്പന്നരുമായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശീതീകരിച്ച ക്ലാസ് മുറികള്‍, വീഡിയോ പ്രസന്റേഷന്‍, വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് നിരന്തര കൗണ്‍സിലിംങ് തുടങ്ങി നിരവധി പ്രത്യേകതകള്‍ ഐ.ടി.എച്ചിലെ പഠനത്തിലുണ്ട്. വിദ്ഗദ്ധരായ അധ്യാപകരുടെ കീഴിലുള്ള പഠനവും പ്രായോഗിക പരിശീലനവും നല്‍കുന്ന സ്ഥാപനം പഠനശേഷം ജോലിയും ഉറപ്പുനല്‍കുന്നുവെന്നതാണ് പ്രധാന സവിശേഷത.അഡ്മിഷന് 8593989896, 9562589896 എന്നീ നമ്പറുകളില്‍ വിളിക്കുക.
إرسال تعليق