തച്ചമ്പാറയ്ക്ക് പൊൻതിളക്കം: നാഷണൽ ആംറെസ്‌ലിംഗ് കോമ്പറ്റീഷനിൽ തച്ചമ്പാറ സ്വദേശി ശ്രീനാഥിന് ഗോൾഡ് മെഡൽ

 

തച്ചമ്പാറ :ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഛത്തിസ്ഗർ, റായിപ്പൂരിൽവച്ചു നടന്ന നാഷണൽ ആംറെസ്‌ലിംഗ് കോമ്പറ്റീഷനിൽ റൈറ്റും ലെഫ്റ്റും ഒന്നാം സ്ഥാനം ലഭിക്കുകയും ഗോൾഡ് മെഡൽ കരസ്ഥമാക്കുകയും ചെയ്തു തച്ചമ്പാറ പുത്തൻകുളം സ്വദേശി ശ്രീനാഥ്. ചതുരാലപുത്തൻപുര കേശവൻകുട്ടി (ഉണ്ണി),പ്രിയ ദമ്പതികളുടെ മകനാണ് ശ്രീനാഥ് സഹോദരൻ അഖിൽനാഥ്.ഇതിനു മുൻപ് 2023 ൽ നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിലും ജില്ലാതലത്തിലും ശ്രീനാഥ് വിജയം കൈവരിക്കുകയും ഗോൾഡ് മെഡൽ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم