'സ്നേഹപൂർവ്വം സാന്ത്വന സ്പർശം' വക വയനാടിന് സഹായം

 

കരിമ്പ : പ്രകൃതിദുരന്തം വൻ നാശംവിതച്ച വയനാട്ടിലെ സഹോദരങ്ങൾക്ക് സ്നേഹപൂർവ്വം സാന്ത്വന സ്പർശം കൂട്ടായ്മയുടെ കൈത്താങ്ങ്.വയനാടിന് ഒരു സ്നേഹ സ്പർശമായി, ദുരന്തബാധിതർക്ക് അവശ്യവസ്തുക്കൾ എത്തിച്ചും,ഒരുലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി എഴുപത്തി ഏഴ് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയുമാണ് ഈ കൂട്ടായ്മ മാനുഷിക പ്രവർത്തനം നടത്തിയത്.എംഎൽഎ കെ.ശാന്തകുമാരി സഹായധനം ഏറ്റുവാങ്ങി.രാധാകൃഷ്ണൻ അധ്യക്ഷനായി.നൗഷാദ്. കെ.വി,എൻ.കെ.നാരായണൻകുട്ടി,ശ്രീനിവാസൻ, സാം ജോസഫ്,സി.കെ. ജയശ്രീ ടീച്ചർ,ജയവിജയൻ,അമർനാഥ്, ജയപ്രകാശൻ,മുരളി,എം. കെ.ശിവൻ,ജോസഫ്, മാർട്ടിൻ,മുസ്തഫ.ടി,സുരേഷ്,രാധാകൃഷ്ണൻ.ആർ.കെ.എം,കൃഷ്ണകുമാരി,ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

أحدث أقدم