അട്ടപ്പാടി കാവുണ്ടിക്കൽ മണപ്പ മൂപ്പനെയും മൂപ്പത്തിയേയും സാമൂഹ്യപ്രവർത്തകരായ മാണി പറമ്പേട്ട്, ശ്രീധരൻ അട്ടപ്പാടി എന്നിവർ വീട്ടിലെത്തി ആദരിക്കുന്നു
അട്ടപ്പാടി :ഗോത്ര ജീവിതം തൊട്ടറിഞ്ഞ അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്ക് ആദരമൊരുക്കി ധർമ്മ റിസർച്ച് ഫൗണ്ടേഷൻ.വിവിധ ഊരുകളിലെ മൂപ്പന്മാരെയും മൂപ്പത്തിമാരെയും നേരിൽകണ്ട് ആദരം നൽകി.സാമൂഹികമായും,സാങ്കേതികമായും ഇന്ത്യയിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പലതാണ്.ആദിവാസി ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ വികാസത്തിന് അവരുടെ ജീവിതം തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കണം.ആദിവാസികൾക്കായി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ നിറവേറ്റണം.കൃഷിരീതികൾ തിരിച്ചുപിടിക്കണം.ഊരുകളിലേക്കുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണം. അട്ടപ്പാടി ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളിലും ആസൂത്രണ പ്രക്രിയയുടെ തുടക്കം മുതൽ,വളർച്ചാ പ്രക്രിയയിൽ എവിടെയും ആദിവാസി ജനതയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾ ശ്രമിക്കണം,ആദിവാസി ദിനാചരണത്തിന്റെ ഭാഗമായുള്ള സന്ദേശത്തിൽ പ്രവർത്തകർ പറഞ്ഞു.ധർമ്മ റിസർച്ച് ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ.എ. ഡി.മണികണ്ഠൻ,മാനവികതയിലൂന്നിയ പ്രവർത്തനങ്ങളുമായി ശ്രദ്ധേയനായ മാണി പറമ്പേട്ട്,ദീപ,സാമൂഹ്യ പ്രവർത്തകൻ ശ്രീധരൻ അട്ടപ്പാടി തുടങ്ങിയവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.
إرسال تعليق