കല്ലടിക്കോട് :ബഡ്സ് ഡേ വാരാചരണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമപഞ്ചായത്ത് സ്നേഹാലയം,ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി.സ്കൂളിലെത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികളെ സഹ വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും ഗൃഹസന്ദർശനം നടത്തി. ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ബഡ്സ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ 'ബഡ്‌സ് ദിനാഘോഷം-2024'ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.കുട്ടികൾക്കും,രക്ഷിതാക്കൾക്കുമായി കല്ലടിക്കോട് കുടംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് മോട്ടിവേഷൻ ക്ലാസ് നടത്തി.വജ്ര ജൂബിലി ഫെല്ലോഷിപ്പ് ടീം അവതരിപ്പിച്ച നാടൻ പാട്ടും ബഡ്സ് കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക്മെമ്പർമാർ,പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ, ബ്ലോക്ക് കോഡിനേറ്റർ, തുടങ്ങിയവർ ബഡ്സ് ഡേ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു. സ്നേഹാലയം അധ്യാപിക സജ്ന നന്ദി പറഞ്ഞു.

إرسال تعليق