പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിൽ മൊറോക്കൻ ചിത്രമായ 'ദി അൺനോൺ സെയിൻഡ്' പ്രദർശിപ്പിച്ചു.അന്തരിച്ച മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ബട്ടാചാര്യയ്ക്ക് സ്മരണാഞ്‌ജലി അർപ്പിച്ച് കൊണ്ട് തുടങ്ങിയ പരിപാടിയിൽ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങൾ മനുഷ്യനെയും സമൂഹത്തെയും എങ്ങിനെ തെറ്റായി നയിക്കുന്നു എന്ന് സിനിമാ പ്രദർശനത്തിന് ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ,ഫിലിം സൊസൈറ്റി ചർച്ച ചെയ്തു.ഫിലിം സൊസൈറ്റി ഭാരവാഹികളായ മുഹമ്മദ് സാദിക്ക്,വിനോദ് കുമാർ,പ്രവർത്തകനായ ഉണ്ണി,സംവിധായകരായ ഹഗിത്,സന്തോഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.വരുന്ന ആഴ്ച്ചകളിൽ അമേരിക്കൻ ചിത്രമായ 'ദി മാൻ ഫ്രം എർത്ത് ' (16/8/24),സമീറ മക്മൽബഫ് സംവിധാനം ചെയ്ത 'അറ്റ് 5 ഇൻ ദി ആഫ്റ്റർനൂൺ' (23/8/24), ചൈനീസ് ചിത്രമായ ' പോസ്റ്റ്മെൻ ഇൻ ദി മൗണ്ടെയ്ൻസ് '(30/8/24) എന്നിവ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കും.എല്ലാ ആഴ്ചയും ലൈബ്രറി ഹാളിൽ നടക്കുന്ന ചലച്ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
إرسال تعليق