ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം:പി.എ.അബ്ദുള്ള

 


പാലക്കാട്‌ :സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച റിട്ട: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ അത്യധികം ഗൗരവമേറിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ് സിനിമ മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുവാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും,ലൈംഗിക ചൂഷണവും നേരിടുന്നതായും,എതിർപ്പ് പ്രകടിപ്പിച്ചാൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന തായും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് പ്രശ്നപരിഹാരം സാധ്യമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് എൻ വൈ.സി-എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് ഹേമ കമ്മിറ്റിയെ നിയമിച്ചത്.ജസ്റ്റിസ് കെ.ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് വിഷയം പഠിച്ചത്.ചലച്ചിത്ര മേഖലയിൽ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ്

Post a Comment

أحدث أقدم