വാർഷിക ആഘോഷത്തിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മണ്ണാർക്കാട് ഐടിഎച്ച് ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാർത്ഥികൾ

 

മണ്ണാർക്കാട്: മണ്ണാർക്കാട്ട് സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് എട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 'പാഥേയം' സൗജന്യ ഭക്ഷണവിതരണം ചെയ്തു.2016 ഓഗസ്റ്റ് ഒന്നിനാണ് മണ്ണാര്‍ക്കാട് നഗരത്തില്‍ ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് പ്രവര്‍ത്തനമാരംഭിച്ചത്. നിരവധി വിദ്യാർത്ഥികൾക്ക് വഴികാട്ടി ആയിത്തീർന്ന സ്ഥാപനത്തിലെ പ്രധാന അധ്യാപകൻ പ്രമോദ് കെ ജനാർദ്ദനന്റെ നേതൃത്വത്തിലാണ് 'പാഥേയം' സൗജന്യ ഭക്ഷണവിതരണം സതീഷ് മണ്ണാർക്കാട് വഴി വിദ്യാർത്ഥികളും അധ്യാപകരും ഭക്ഷണം വിതരണം ചെയ്തത്. പാലക്കാട് ഒലവക്കോട് മുതൽ മണ്ണാർക്കാട് വരെയുള്ള വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്നിങ്ങനെ 400 ഓളം ആളുകൾക്കാണ് വിഭവ സമൃദ്ധമായ ഭക്ഷണം ഐ.ടി. എച്ചിലെ വിദ്യാർത്ഥികളും അധ്യാപകരും നൽകിയത്. വാർഷിക ആഘോഷം ഒരു വേറിട്ട അനുഭവം ആവുകയായിരുന്നു എന്നും ഭക്ഷണ വിതരണത്തിനു ശേഷം മനസ്സിൽ വളരെയധികം സന്തോഷം ഉണ്ടാക്കി എന്നും വിദ്യാർത്ഥികൾ വാർഷിക ആഘോഷത്തെപ്പറ്റി അഭിപ്രായപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വഴിയോരത്ത് അന്തിയുറങ്ങുന്നവർക്കും ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിലവിലെ അവസ്ഥയിൽ വളരെ നല്ല രീതിയിലുള്ള ഭക്ഷണം നൽക്കാൻ താല്പര്യ കാണിച്ച മണ്ണാർക്കാട് ഐ.ടി.എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ നല്ല ചിന്താഗതിയെ പ്രശംസിക്കുന്നു എന്നും വിദ്യാർത്ഥികൾ മനുഷ്യ സ്നേഹം വളർത്തുന്ന ഒരു നല്ല സ്ഥാപനമായി തനിക്ക് തോന്നി എന്നും പാഥേയം ഭക്ഷണം വിതരണം കോഡിനേറ്റർ സതീഷ് മണ്ണാർക്കാട് സ്ഥാപനത്തിനെ കുറിച്ച് വിലയുരുത്തി സംസാരിച്ചു.

Post a Comment

أحدث أقدم