പാലക്കാട് :മലയാള നാടക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകമത്സരത്തിന് പ്രഥമസ്ഥാനം ഉണ്ട്.മലയാളത്തിലെ ഏറ്റവും നൂതനവും പരീക്ഷണോന്മുഖവുമായ നാടക സങ്കേതങ്ങളും അവതരണങ്ങളും രൂപപ്പെട്ടു വന്നിട്ടുള്ളത് അക്കാദമി സംഘടിപ്പിച്ച അമേച്വര്‍നാടക മത്സരങ്ങളിലൂടെയാണ് .ലോകനാടകത്തോടൊപ്പം ചേര്‍ത്തു നിര്‍ത്താവുന്ന ഒട്ടെറെ മികച്ച രംഗപാഠങ്ങളും സംവിധായകരും നാടകകൃതികളും നാടകകൃത്തുക്കളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അക്കാദമിയുടെ മത്സരത്തിലൂടെ ഉയര്‍ന്നു വന്നിട്ടുണ്ട്.പ്രളയത്തെയും മഹാമാരിയെയും തുടര്‍ന്ന് പ്രക്ഷീണമായ അമേച്വര്‍നാടകവേദിയെ പിന്തുണയ്ക്കുന്നതിന് പ്രത്യേക ധനസഹായപദ്ധതി ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അമേച്വര്‍നാടകോത്സവങ്ങള്‍ മാത്രമാണ് നടത്തിയത്.കേരള സംഗീത നാടക അക്കാദമി 2024-2025 വര്‍ഷത്തില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ അമേച്വര്‍ നാടക മത്സരം നടത്തുന്നു.അക്കാദമി നിശ്ചയിക്കുന്ന മേഖലാഅടിസ്ഥാനത്തില്‍ മത്സരം നടത്തിയതിനുശേഷമാകും സംസ്ഥാനതല മത്സരങ്ങള്‍ നടത്തുക. അക്കാദമിയുടെ സംസ്ഥാന അമേച്വര്‍ മത്സരത്തിലേക്ക് യോഗ്യത നേടുന്നതിനായി കേരളത്തിലെ നാടക സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമാവലിയും അപേക്ഷഫോറവും സൂക്ഷ്മമായി പരിശോധിച്ച് അപേക്ഷയും അനുബന്ധരേഖകളും തയ്യാറാക്കി അക്കാദമിയില്‍ സമര്‍പ്പിക്കണം.പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്റെ പൂര്‍ണ്ണമായ സ്‌ക്രിപറ്റും ഉള്‍പ്പെടെയുള്ള അനുബന്ധരേഖകള്‍ 2024 ഒക്ടോബര്‍ ഏഴിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം.നിയമാവലിയും അപേക്ഷഫോറവും അക്കാദമി വെബ്സെറ്റായ www.keralasangeethanatakaakademi.in ലും അക്കാദമി ഓഫീസിലും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക്:സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി ,ചെമ്പൂക്കാവ്,തൃശ്ശൂര്‍-20എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്‌ക്രിപ്റ്റുകള്‍ തിരികെ നല്‍കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു.ഫോണ്‍-0487 2332134,9895280511.
إرسال تعليق