ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണം: യൂത്ത് ഫ്രണ്ട്-എം

കാഞ്ഞിരപ്പുഴ: കേരള യൂത്ത് ഫ്രണ്ട് -എം കാഞ്ഞിരപ്പുഴ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് ജോബിൻ ബാബുവിന്റെ അധ്യക്ഷതയിൽ നടന്നു. വയനാട്ടിലും കോഴിക്കോട്ടും സംഭവിച്ച ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിൽ കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റി അഞ്ചു വീടുകൾ നിർമിച്ചു നൽകുന്നതിലേക്ക് മണ്ഡലം കമ്മിറ്റിയുടെ ധനസഹായമായ ആദ്യഗഡു 10000 രൂപ സംസ്ഥാന കമ്മിറ്റിക്ക് അയച്ചുകൊടുത്തു. കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ശരത് ജോസ് ഉദ്ഘാടനം ചെയ്തു.വയനാടും കോഴിക്കോട്ടും ഉള്ള ജനതയുടെ പുനരധിവാസത്തിനായി പ്രാദേശിക ഫണ്ടിൽ നിന്നും ഒരുകോടി രൂപ അനുവദിച്ച പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപിയെയും ഒരു മാസത്തെ ശമ്പളം കൊടുക്കുവാൻ തയ്യാറായ പാർട്ടിയുടെ എംഎൽഎമാരെയും അനുമോദിച്ചു.കേരളം കണ്ട വലിയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ സക്കറിയ,സംസ്ഥാനകമ്മിറ്റി അംഗം എം. മിഥുൻ, മണ്ഡലം സെക്രട്ടറി ജിബിൻ വർമ്മംകോട്, ജികിൽ മൈലക്കൽ,അഖിൽ വെള്ളത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

أحدث أقدم