കല്ലടിക്കോട് : കല്ലടിക്കോട്, കരിമ്പ ഭാഗങ്ങളിൽ ശ്രീകൃഷ്ണജയന്തി ഇന്ന് വിപുലമായി ആഘോഷിക്കും. കല്ലടിക്കോട് ഭാഗങ്ങളിൽ കല്ലടി, ഇരട്ടക്കൽ, പുലകുന്നത്ത്, ടിബി, മേലെമഠം, കാഞ്ഞിരാനി, പറക്കാട്, വല്ലുള്ളി, തുടങ്ങിയ ഭാഗങ്ങളിലെ ഘോഷയാത്രകൾ 4.30 ന് ദേശീയപാത തുപ്പനാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര കവാടത്ത് സംഗമിച്ച് 5.30 ന് ഹരേ കൃഷ്ണ ശ്രീ കുറുംബക്ഷേത്രത്തിൽ സമാപിക്കും. കരിമ്പയിൽ നിന്നും പാറക്കാൽ, ആലുംകുന്ന്, മുട്ടികൽകണ്ടം, ഇടകുർശ്ശി, പാലളം, കരിമ്പ അയ്യപ്പക്ഷേത്രം, കൈകോട്ടിൽ ഭഗവതിക്ഷേത്രം, എന്നിവിടങ്ങളിലെ ഘോഷയാത്രകൾ 4.30 ന് പനയപാടത്ത് സംഗമിച്ച് 5.30 ന് കരിമ്പ തേക്കിൻകൂടം ക്ഷേത്രത്തിൽ സമാപിക്കും തുടർന്ന് കൃഷ്ണവേഷം അണിഞ്ഞ കൃഷ്ണൻമാരുടെ ഉറിയടി, നൃത്തങ്ങൾ അരങ്ങേറും.
ശ്രീകൃഷ്ണജയന്തി ആഘോഷം ഇന്ന്
The present
0
إرسال تعليق