തച്ചമ്പാറ:വയനാട് മേപ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് തച്ചമ്പാറയിൽ ഇസാഫ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന റോയൽ ജി മാർട്ട് സൂപ്പർ മാർക്കറ്റ് ദുരിതമനുഭവിക്കുന്ന വയനാട് ജനതയ്ക്ക് ആശ്വാസമായിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന ചെയ്തു. സ്ഥാപനത്തിൽ വെച്ച് കോങ്ങാട് നിയമസഭാ അംഗം ശാന്തകുമാരിക്ക് മാനേജ്മെൻ്റ് തുക കൈമാറി.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണൻ കുട്ടി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജഹാൻ എ എം, മുഹമ്മദാലി കെ കെ എന്നിവർ പങ്കെടുത്തു.
വയനാടിനൊപ്പം കൈതാങ്ങായി അരലക്ഷം രൂപ സംഭാവന നൽകി
The present
0
إرسال تعليق