കല്ലടിക്കോട് :പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ച് ജിഎച്ച്എസ്എസ് കരിമ്പയിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം കോങ്ങാട് നിയോജകമണ്ഡലം എംഎൽഎ അഡ്വ.കെ. ശാന്തകുമാരി നിർവഹിച്ചു. 18 ക്ലാസ് മുറികളും ലാബുമുറികളും ഉൾപ്പെടുന്നതാണ് കെട്ടിട സമുച്ചയം.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. അസിസ്റ്റൻറ് എൻജിനീയർ സജിത പദ്ധതി വിശദീകരണം നടത്തി. കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോമളകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച് ജാഫർ,ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ ജയശ്രീ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ,പിടിഎ പ്രസിഡണ്ട് സജി സിപി,ബിപിസി മുഹമ്മദാലി.കെ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ സ്വാഗതവും പ്രധാന അധ്യാപകൻ ജമീർ എം നന്ദിയും പറഞ്ഞു
കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി
Samad Kalladikode
0
إرسال تعليق