വർഗീയതക്കെതിരെ ഐക്യപ്പെടാം,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്-എസ്
പാലക്കാട് :ഫാസിസത്തിനെതിരെയും വർഗീയതക്കെതിരെയും രണ്ടാം ക്വിറ്റ് ഇന്ത്യ സമരത്തിന് യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്-എസ് പാലക്കാട് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പി.ജെ.കുഞ്ഞുമോൻ പറഞ്ഞു. എൻ.വൈ.സി-എസ് ജില്ലാ പ്രസിഡന്റ് പി.സിദ്ദീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എൻ.സി.പി-എസ് ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി മുഖ്യാതിഥിയായി.നേതാക്കളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ,പി.അബ്ദുറഹ്മാൻ, എൻ.വൈ.സി-എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അബ്ദുള്ള,സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ നാസർ,സംസ്ഥാന സെക്രട്ടറി ആയിഷ ബാനു,ഷാജഹാൻ ഉമ്മരൻ ഇബ്രാഹിം ബാദുഷ എന്നിവർ സംസാരിച്ചു.
إرسال تعليق