പാലക്കയം കുടിയേറ്റം പ്ലാറ്റിനം ജൂബിലി ആഘോഷം- സംഘാടക സമിതി യോഗം ചേർന്നു

 

പാലക്കയം: പാലക്കാട് ജില്ലയിലെ 14 വില്ലേജുകളെ പൂർണമായും ഇ എസ് എ യിൽ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ 31- 7 -2024ന് പ്രഖ്യാപിച്ചതിൽ പാലക്കയം വില്ലേജും ഉൾപ്പെടുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് യോഗത്തിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുന്നതിനും യോഗം തീരുമാനമെടുത്തു. ജനവാസ മേഖലകളെയും, കൃഷി സ്ഥലങ്ങളെയും, തോട്ടങ്ങളെയും ഈ എസ് എ യിൽ നിന്നും ഒഴിവാക്കണമെന്നും ജനങ്ങൾക്ക് സൗകര്യമായി ജീവിക്കുന്നതിനുള്ള അവകാശം അനുവദിച്ചു തരുന്നതിനുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഒഴിവാക്കേണ്ട പ്രദേശങ്ങൾ ഒഴിവാക്കി വിജ്ഞാപനം പുന ക്രമീകരിക്കണമെന്നും യോഗത്തിൽ സംസാരിച്ച അഡ്വക്കേറ്റ് ബോബി ബാസ്റ്റിൻ പൂവ്വത്തിങ്കൽ ആവശ്യപ്പെട്ടു. പാലക്കയം പ്ലാറ്റിനം ജൂബിലി സംഘടന സമിതിയുടെ നേതൃത്വത്തിൽ പാലക്കയം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ, തെങ്കര എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി പാലക്കയം വില്ലേജ് ഓഫീസിലേക്ക് ആഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ റാലിയും ധർണയും നടത്തും. പ്ലാറ്റിനം ജൂബിലി കമ്മറ്റി ചെയർമാൻ പി സി രാജൻ പുള്ളിന്തറക്കുന്നേൽ അധ്യക്ഷത യോഗത്തിൽ വഹിച്ചു. രക്ഷാധികാരി ചെറിയാൻ ആഞ്ഞിലിമൂട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് ബോബി ബാസ്റ്റിൻ പൂവ്വത്തിങ്കൽ(എ കെ സി സി രൂപതാ പ്രസിഡന്റ്), പി വി കുര്യൻ ( ബ്ലോക്ക് മെമ്പർ ), ഷാജു പഴുക്കാത്തറ ( സ്വാഗതസംഘം ജനറൽ കൺവീനർ), സോണി പാറക്കുടി, റോയി എബ്രഹാം, സജീവ് മാത്യു നെടുമ്പുറം, സന്തോഷ് കാഞ്ഞിരപ്പാറ, സണ്ണി നെടുമ്പുറം, രാജു പുതുപ്പറമ്പിൽ, സണ്ണി പി എം, ജോർജ് നടക്കാൻ, ചന്ദ്രൻ പിള്ള വെള്ള മ്പാടത്തിൽ, ബിജു ഇടാട്ട് കുന്നേൽതുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم