തച്ചമ്പാറ,കരിമ്പ പ്രദേശങ്ങളിൽ ലോൺ അടക്കാനുണ്ടെന്ന് വ്യാജമായി പറഞ്ഞു നിരന്തരം ഫോണിലൂടെ വിളിച്ചു സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി

 

കല്ലടിക്കോട് :ലോൺ അടക്കാനുണ്ടെന്ന് വ്യാജമായി പറഞ്ഞു നിരന്തരം ഫോണിലൂടെ വിളിച്ചു സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. കരിമ്പ , തച്ചമ്പാറ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കളിലൊരാളെയാണ് ഭീഷണിപെടുത്തുകയും മാനസികമായി തകർക്കുകയും ചെയ്യുന്നതായി പറയുന്നത്. സ്ഥാപനത്തിൻറെ ഡയറക്ടർ കല്ലടിക്കോട് പോലീസിൽ പരാതി നൽകി. സ്ഥാപനത്തിൻറെ നോട്ടീസുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു മൊബൈൽ രണ്ട് ലാൻഡ് ഫോൺ നമ്പർ എന്നിവയിലേക്കാണ് തുടർച്ചയായി വിളിക്കുന്നത്. ആരാണെന്നും എവിടെനിന്നാണെന്നും പറയാതെയാണ് ജീവനക്കാരെ ബന്ധു ലോൺ എടുത്തിട്ടുണ്ടെന്നും ഉടൻ അടപ്പിക്കണെമെന്നുമാണ് ആവശ്യപെടുന്നത്.കൂടാതെ ഭീഷണിയും സഭ്യമല്ലാത്ത ഭാഷയും ഉപയോഗിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ലോൺ എത്രേയനെന്നോ , എവിടെ നിന്നാണെന്നോ, വിളിക്കുന്ന ആളുടെ സ്ഥാനമോ പേരോ ഒന്നും പറയുന്നില്ല. കല്ലടിക്കോട് പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് പ്രവർത്തനം ഇല്ലാത്ത സ്ഥാപനത്തിൻറെ പേരിലുള്ള കണക്ഷനുകളാണെന്ന് സംശയിക്കുന്നതായി പറഞ്ഞു . പല നമ്പറുകളിൽ നിന്നും മാറിമാറി യാണ് വിളികൾ വരുന്നത്. സൈബർ തട്ടിപ്പുകൾ നടന്ന വ്യത്യസ്ഥമായ രീതികളിൽ ഒന്നാണെന്നും അന്വേഷണം നടത്തുമെന്നും കല്ലടിക്കോട് പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم