വിവിധ തരം ഇലകൾ കൊണ്ടുള്ള പ്രദർശനം ശ്രദ്ധേയമായി

 

തച്ചമ്പാറ: എടായ്ക്കൽ സി.എസ് .എം .എ .എൽ പി സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലകൾ കൊണ്ടുള്ള പ്രദർശനം നടത്തി.കര്‍ക്കിടകത്തില്‍ ഇലകൾ കറി വെച്ച് കൂട്ടുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും ശരീര പുഷ്ടി വർദ്ധിപ്പിക്കാനും നല്ലതാണെന്നും ആരോഗ്യവും ആയുസ്സും കൂട്ടാൻ ഇലക്കറികൾ സഹായിക്കും എന്നുമുള്ള തിരിച്ചറിവ് വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പച്ചത്. കുട്ടികൾ വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന ചുവന്നചീര,ചേമ്പില ,താളില ,പച്ചച്ചീര, മുള്ളൻചീര,തകര,സാമ്പാർ ചീര,തഴുതാമയില,പയറില,കുമ്പളത്തില, തകരയില, കാട്ടുതാൾ,ചായമൻസ തുവ്വ, കറിവേപ്പില,മത്തന്‍റെ തളിരില, കോവലില, മുരിങ്ങയില, ചേമ്പില, ചേനയില , മുളകില, എന്നിവയുടേയും ഔഷധ ഗുണമുള്ള തുളസിയില, പനിക്കൂർക്കയില, മുയൽ ചെവിയൻ , കല്ലുരുക്കി , നീലയമരി, മുക്കുറ്റി, ശംഖുപുഷ്പം, കണിക്കൊന്ന, ചെറുള , മഞ്ഞൾ, ഇഞ്ചി, കറിവേപ്പില , കുറുന്തോട്ടി, കഞ്ഞുണ്ണി, ആടലോടകം, മൈലാഞ്ചി, തുമ്പ, കീഴാർനെല്ലി, മുറികൂട്ടി, കറ്റാർവാഴ,തുടങ്ങിയ ഇലകളും ഉൾപ്പെടുത്തി യായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്.കുട്ടികൾ ഇലകളുടെ ഉപയോഗങ്ങളും ഔഷധ ഗുണങ്ങളെ കുറിച്ചും വിഷയാവതരണം നടത്തി. അധ്യാപകർ പി ടി എ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم