പാലക്കാട് :ഭിന്നശേഷി വ്യക്തികളുടെ പുരോഗതിയും മാർഗദർശിത്വവും ലക്ഷ്യമിട്ടുള്ള നീരാഗ വിഭിന്ന കലാ സദ്യ ആഗസ്റ്റ് 10 ശനി വൈകീട്ട് നാലു മുതൽ താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും.പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി.കോങ്ങാട് എം എൽ എ അഡ്വ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ,കൈരളി ടിവി ഡയറക്ടർ ടി.ആർ. അജയൻ,മൃദംഗവാദകൻ കുഴൽമന്ദം രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കലയോടുള്ള ആഭിമുഖ്യത്തിന്റെയും പരിശ്രമത്തിന്റെയും ഭാഗമായാണ് ഭിന്നശേഷി കുട്ടികൾ വേദിയിൽ എത്തുന്നത്. അനുതാപത്തോടെ അവരെ സമൂഹത്തിന്റെ ഭാഗമാക്കുന്ന ഈ പരിപാടിയിലേക്ക് ഏവരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി സംഘാടകരായ പി ജയപാലമേനോൻ,പി.എൻ.സുബ്ബരാമൻ, മേജർ സുധാകർ പിള്ള, രാമൻകുട്ടിമാസ്റ്റർ പുതുശ്ശേരി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു
إرسال تعليق