കരിമ്പ:സത്യസന്ധതക്കും മാനുഷികതക്കും സ്വർണത്തേക്കാൾ വിലയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി വയനാട് പോയ കപ്പടം സ്കൂളിലെ ഷംസുദ്ദീൻ മാഷും സുഹൃത്തുക്കളും.'മയ്യത്ത് പരിപാലനവും,ഖബർ കുഴിക്കാനും അറിയുന്നവർ മേപ്പാടി പള്ളിയിൽ എത്തിച്ചേരുക'ഈ അഭ്യർത്ഥന കണ്ടതോടെയാണ് ഷംസുദ്ദീൻ മാഷും കൂട്ടുകാരും വയനാട് എത്തി,രക്ഷാ പ്രവർത്തനം നടത്തിയത്.മൃതശരീരം കഴുകി വൃത്തിയാക്കുകയും മറ്റു കർമങ്ങളും ചെയ്യുന്നതിനിടെ കിട്ടിയ ദുരിതബാധിതരുടെ വിലപ്പെട്ട രേഖകളും സ്വർണാഭരണങ്ങളും കൺട്രോൾ റൂമിൽ ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിച്ചാണ് മാഷും കൂട്ടുകാരും അവിടുന്ന് മടങ്ങിയത്.
രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ സ്വർണാഭരണങ്ങൾ കൺട്രോൾ റൂമിൽ ഏൽപ്പിച്ച് മാഷും കൂട്ടുകാരും
Samad Kalladikode
0
إرسال تعليق