പാലക്കാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും, ദേശബന്ധു ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഒക്ടോബർ 19 ശനി രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.കണ്ണിന്റെ ആരോഗ്യത്തിലും സംരക്ഷണത്തിലും നാം കാണിക്കേണ്ട ശ്രദ്ധയും പരിചരണവും പ്രധാനമാണ്. കാഴ്ചയെ മറയ്ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്.മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കും.ക്യാമ്പിലൂടെ 50 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കും.തിമിര ശസ്ത്രക്രിയയ്ക്ക് ആരോഗ്യ ഇൻഷുറൻസും, മെഡിസെപ് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാണ്.ക്യാമ്പിൽ പരിശോധനയ്ക്ക് വരുന്നവർ ഫോൺ നമ്പർ കരുതേണ്ടതാണ്. പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം.ഫോൺ:9961282423-രമേഷ് ടി.സി.
إرسال تعليق