സൗഹൃദ സദസ്സുകൾ ഇന്നിന്റെ ആവശ്യം. മണ്ണാർക്കാട് സിറ്റിസൺസ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്‌ ഒത്തുചേരൽ-2024 നടത്തി.കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു

 

മണ്ണാർക്കാട് :സിറ്റിസൺസ് വാട്ട്സ് ആപ്പ് കൂട്ടായ്മ,സൗഹൃദ സംഗമം നടത്തി.സംഗമത്തിൽ കെ.പി.എസ് പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി.ഡോ:അജിത് അദ്ധ്യക്ഷനായി.സൗഹൃദസദസ് സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒത്തുചേരലുകളാണ്.ജീവിതത്തിന്റെ സൗഭാഗ്യമാണ് സൗഹൃദങ്ങള്‍.സൗഹൃദത്തിന്റെ ശക്തിയും അതിലൂടെ ഉരിത്തിരിയുന്ന നന്മയുള്ള ബന്ധവും പുതിയ കാലത്ത് അനിവാര്യമാണ്.സോഷ്യൽ മീഡിയ പര്യാപ്തമായതോടെ കൂടെ പഠിച്ചവരും കുടുംബങ്ങൾ തമ്മിലും, നാട്ടിന്‍പുറത്തും നഗരങ്ങളിലും സൗഹൃദസദസുകള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്.വളരെയേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ചിന്തകള്‍,ആശയങ്ങള്‍ ഉടലെടുത്തത് എന്നും സൗഹൃദസദസുകളില്‍ നിന്നായിരുന്നു.സൗഹൃദവും സഹവർത്തിത്വവും രൂപപ്പെടുത്താൻ നവ മാധ്യമ സാങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നതാണ്  ഇത്തരം ഒത്തുചേരലുകളുടെ വിജയം,കെ പി എസ് പറഞ്ഞു.സി.രാധാകൃഷ്ണൻ,ബോബി, സുധാകരൻ മണ്ണാർക്കാട്,എ.രാമകൃഷ്ണൻ, അഫ്സൽ,ആദം,ഉണ്ണിമേനോൻ,മാധവൻ നമ്പൂതിരി,സക്കീർ ബാബു, അജയകുമാർ,കളത്തിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.സംഗമത്തിൽ എം.കെ.ഹരിദാസ് സ്വാഗതവും,സമദ് കല്ലടിക്കോട് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم