കല്ലടിക്കോട്:പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പന്‍കാവിനു സമീപം ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
إرسال تعليق