വെൽഡിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

 

മണ്ണാർക്കാട് : വെൽഡിങ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കൈതച്ചിറ മാസപ്പറമ്പ് ശിവശക്തി മന്ദിരത്തിൽ എൻ.രാജേഷ് (രാജൻ -40) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.30ന് കുന്തിപ്പുഴ ആറാട്ടുകടവിന് സമീപമുള്ള വീട്ടിൽ ജോലിക്കിടെയാണ് അപകടം. കൂടെ ജോലി ചെയ്‌തിരുന്ന ആളും നാട്ടുകാരും ചേർന്ന് ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : രങ്കമ്മാൾ. ഭാര്യ: രാംപ്രഭ. മക്കൾ: അശ്വിൻ, അഭിഷേക്.

Post a Comment

أحدث أقدم