വാഹന അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്നു ആൾ മരിച്ചു

 

മണ്ണാർക്കാട് :കഴിഞ്ഞദിവസം മണ്ണാർക്കാട് വട്ടമ്പലത്ത് വെച്ച് വാഹന അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്നു ആൾ മരിച്ചു.കരിമ്പുഴ തോട്ടര മോടൻകുഴിയിൽ ഗോപാലൻ നായരുടെ മകൻ രാമചന്ദ്രൻ ( ചന്ദ്രൻ 56 ) ആണ് മരിച്ചത്.വാഹന അപകടത്തെ തുടർന്ന് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച മരണപ്പെട്ടത്.റോഡ് മുറിച്ചുകിടക്കുമ്പോൾ ചരക്ക് വണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ദേശീയപാത ചുങ്കത്ത് വെച്ചാണ് അപകടം ഉണ്ടായത്.നാട്ടിൽ അടയ്ക്ക കച്ചവടം ചെയ്യുന്ന വ്യക്തിയാണ് മരിച്ച

രാമചന്ദ്രൻ.ഭാര്യ :ഉഷ,മക്കൾ ;പവിത്ര,വിഷ്ണുപ്രിയ,വിസ്മയ.മരുമക്കൾ:യദു,അരുൺ.


Post a Comment

أحدث أقدم