ജീവകാരുണ്യ രംഗത്തെ സൂര്യതേജസാണ് ഗാന്ധിഭവൻ സോമരാജൻ,അഡ്വ.എ.എ.റഹീം എംപി.

 

തിരു:ജീവ കാരുണ്യ- ധാർമിക പ്രവർത്തനങ്ങളുടെ സൂര്യതേജസാണ് ഗാന്ധിഭവൻ സാരഥി ഡോ. പുനലൂർ സോമരാജൻ എന്ന് ഡി. വൈ.എഫ്. അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.എ.എ. റഹീം.എം.പി.പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജീവകാരുണ്യ പുരസ്കാരം നേടിയ പത്തനാപുരം ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ അനുമോദിക്കുന്നതിന് കൃപ ചാരിറ്റീസിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് നടന്ന സ്നേഹാദരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ.എ. എ.റഹീം എം.പി.തിരുവനന്തപുരം തമ്പാനൂരുള്ള കെ. പി.ഭവനിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ യുഡിഎഫ് കൺവീനറും മുൻമന്ത്രിയുമായ എം.എം.ഹസൻ അധ്യക്ഷത വഹിച്ചു.മതമൈത്രി ഗാനഗന്ധർവ്വൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ അഭിനന്ദന ഗാനാലാപന തോടുകൂടിയാണ് അനുമോദന സമ്മേളനം സമാരംഭിച്ചത്.മതത്തിന്റെയോ സമുദായങ്ങളുടെയോ അതിർവരമ്പുകളില്ലാതെ വർണ്ണ -വർഗ്ഗ-ഭേദമന്യേ ആയിരക്കണക്കിന് അവശരായ അന്തേവാസികൾ പാർക്കുന്ന ആഗോള അഭയ കേന്ദ്രമാണ് പത്തനാപുരം ഗാന്ധിഭവൻ എന്ന് റഹീം. എം.പി.ചൂണ്ടി കാണിച്ചു.

 അവിടെത്തന്നെ അവരോടൊപ്പം അന്തിയുറങ്ങുന്ന സോമരാജനെയും കുടുംബത്തെയും എത്ര അഭിനന്ദിച്ചാലും അധികമാകില്ല എന്നും റഹീം പറഞ്ഞു.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും ഐക്യരാഷ്ട്രസഭടെയും അംഗീകാരമുള്ള ഈ മഹാപ്രസ്ഥാനത്തെ സംസ്ഥാന സർക്കാർ പ്രത്യേകമായി തന്നെ പരിഗണിച്ചു വരുന്നുവെന്നും പാവങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെയെല്ലാം നോക്കി കാണുവാൻ കൂടെ കൂടെ ഗാന്ധിഭവനിൽ പോകുന്നു എന്നുള്ളത് തന്നെ ഒരു സവിശേഷതയാണെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു.ഗാന്ധിഭവന്റെ ജീവാത്മാവും പരമാത്മാവുമായ പുനലൂർ സോമരാജനെ ആശംസിക്കുവാൻ കൃപ സംഘടിപ്പിച്ചിരിക്കുന്ന ഈ സ്നേഹാദരസംഗമം സാമുൽഘാടനം ചെയ്യുവാൻ അവസരം സംജാതമായതിൽ സന്തോഷിക്കുന്നു. ജനലക്ഷങ്ങളുടെ പേരിൽ സോമരാജന് അഭിവാദനങ്ങളും ആശംസകളും നേരുന്നു.

     സി.പി.ഐ.ദേശീയ നേതാവ് സഖാവ് പന്ന്യൻ രവീന്ദ്രൻ എക്സ്.എം. പി., കൃപചാരിറ്റീസിന്റെ അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ -ധാർമിക പ്രവർത്തനങ്ങളുടെ ബഡ്ജറ്റും പരിപാടികളും ഉൾകൊള്ളുന്ന സന്ദേശ പുസ്തകം കോസ്റ്റൽ പ്രോഗ്രസീവ്മൂമെന്റ് സെക്രട്ടറി അഡ്വ.ദീപ ഡിക്രൂസിന് നൽകി പ്രകാശനം ചെയ്തു.കൃപയുടെ രക്ഷാധികാരി പത്മശ്രീ ഡോ.ബി.രവി പിള്ള ബഹറിനിൽ നിന്നും ഓൺലൈൻ വഴി എത്തിച്ച ചാരിറ്റി മെസ്സേജ് ജോ.സെക്രട്ടറി മുരുകേശൻ വായിച്ചു.

കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി.കോൺഗ്രസ് വനിതാ നേതാവും വിമൻസ് പ്രോഗ്രസീവ് ഫ്രണ്ട് ചെയർപേഴ്സണുമായ ഡോ. ആരിഫാ സൈനുദ്ദീന്റെ നേതൃത്വത്തിൽ ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജന് പൊന്നാടകൾ നൽകി ആദരിച്ചു.കേരള പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം എം. മുഹമ്മദ് മാഹീൻ, ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് ജോ. കോഡിനേറ്റർ ബാബു സരോജ് സദനം,മുസ്ലിം ലീഗ് നേതാവ് എ.ആർ.എം.അബ്ദുൽ ഹാജി അല്ലാമ ,പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് തെക്കൻസ്റ്റാർ ബാദുഷ,പി.ശശി എന്നിവർ ആശംസകൾ നേർന്നു. സ്നേഹാദരവുകൾക്ക് സോമരാജൻ നന്ദി പ്രകാശിപ്പിച്ചു. ഇമാം മൗലവി അബ്ദുൾറഹീം മന്നാനിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും,ഗായകൻ കോഴിക്കോട് കരീമിന്റെ ഗാനാലാപനവും ഉണ്ടായിരുന്നു.അശ്വധ്വനി എസ്.കമാലുദ്ദീൻ സ്വാഗതം പറഞ്ഞു. ആതിര രതീഷ് കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

أحدث أقدم