തച്ചമ്പാറ വിദ്യഗൈഡൻസിൽ നടത്തിവരുന്ന വിവിധ പരീക്ഷകളിൽ ഒന്നായ ടാലെന്റ്റ് പരീക്ഷ ശ്രദ്ധേയമാകുന്നു

 

തച്ചമ്പാറ വിദ്യഗൈഡൻസിൽ നടത്തിവരുന്ന ടാലെന്റ്റ് എക്സാമിനേഷൻ വിജയികളായ 10,9,8 ക്ലാസുകളിലെ വിദ്യാർത്ഥികൾ

 തച്ചമ്പാറ:തച്ചമ്പാറ വിദ്യഗൈഡൻസിൽ നടത്തിവരുന്ന ടാലെന്റ്റ് എക്സാമിനേഷൻ രക്ഷിതാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധ നേടുന്നു. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെട്ട രീതിയിൽഉയർത്തിക്കൊണ്ടു വരാനും പരീക്ഷകളെ ഭയത്തോടെ കാണുന്ന വിദ്യാർത്ഥികളിൽ പരീക്ഷ ഭയം ഇല്ലാതാക്കാനും വർഷങ്ങളായി നടത്തിവരുന്ന പരീക്ഷയാണ് ടാലെന്റ്റ് എക്സാമിനേഷൻ.ഈ വർഷം 5 ടെസ്റ്റുകൾ ആണ്സ്ഥാപനം ഉദ്ദേശിച്ചിട്ടുള്ളത്.ടാലെന്റ്റ് എക്സാമിനേഷന് വളരെയധികം പ്രാധാന്യമാണ് സ്ഥാപനവും രക്ഷിതാക്കളും നൽകിയിട്ടുള്ളത്.പഠനത്തിൽ വിദ്യാർത്ഥികളിൽ ടാലെന്റ്റ് എക്സാമിനേഷൻ വഴി മികച്ച പഠനം കാഴ്ചവയ്ക്കുന്നു എന്നും രക്ഷിതാക്കൾ അഭിപ്രായം ഉയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ടാലെന്റ്റ് എക്സാമിനേഷനിൽ ആദില(x-160/160) ,ഹദിയ(x-160/160) ,ആര്യ(x-160/160),എയ്ഞ്ചൽ(x-159/160),അഖില(x-159/160), രുദ്ര(x-158.5/160), ആർദ്ര(IX-146/160),മിൻഹ (IX-147.5/160),അനന്യ(IX-145.5/160),സഫ(VIII-171/175),ദിനയ്(VIII-163/175),നന്ദു(VIII-161/175)എന്നിവർ മികച്ച നേട്ടം കൈവരിച്ചു. ഈ വർഷം തീരുമാനിച്ചിട്ടുള്ള 5 ടാലെന്റ്റ് എക്സാമിനേഷനിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ 3 ടെസ്റ്റുകളും 8, 9 ക്ലാസുകളിലെവിദ്യാർത്ഥികളുടെ രണ്ടാമത്തെ ടെസ്റ്റും സ്ഥാപനം പൂർത്തീകരിച്ചു.ഓരോ പ്രാവശ്യവും സ്ഥാപനം പരീക്ഷകൾ നടത്തുമ്പോൾ രക്ഷിതാക്കളുടെ യോഗത്തിൽ വെച്ച് വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്യുന്നു.



Post a Comment

أحدث أقدم