മണ്ണാർക്കാട്:കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി ഓൺലൈനായി പ്രവർത്തിക്കുന്ന ജോബ് ബാങ്ക് തൊഴിലവസരങ്ങളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും ഉദ്യോഗർത്ഥികളിലേക്ക് എത്തിച്ചിരുന്നു. ഈ കഴിഞ്ഞ കാലയളവിൽ ജോബ് ബാങ്കിലൂടെ ഒരുപാട് പേർക്ക് കേരളത്തിന് അകത്തും പുറത്തും ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. മണ്ണാർക്കാട് കോടതിപ്പടി ഐടിഎച്ച് ഇൻസ്റ്റിറ്റ്യൂഷന് സമീപത്തായി ജോലി സംബന്ധമായ കാര്യങ്ങൾക്കായി ജോബ് ബാങ്ക് ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സേവനം കൂടുതൽ മെച്ചപ്പെടുത്താനും ഉദ്യോഗാർഥികൾക്ക് ജോലി കണ്ടെത്തി നൽകുവാനും ജോബ് ബാങ്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്.ജോലി അന്വേഷിക്കുന്നവർക്ക് ജോബ് ബാങ്കിൻ്റെ ഓഫീസിൽ നേരിൽ വന്നു രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തി നൽകുന്നു എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
Cv prepration, Mock Interview Sessions, Personality Development, Spoken English, Computer Knowledge, Performance Management, Training & Development തുടങ്ങിയ മേഖലകളിൽ പിന്തുണയും മികച്ച പരിശീലനവും Job Bank Employment Solutions നൽകുന്നു.കൂടുതൽ വിവരങ്ങൾക്കും നിങ്ങൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനും ഉടനെ ജോബ് ബാങ്കുമായി ബന്ധപ്പെടുക.+91 95625 89869,+91 95625 89863
إرسال تعليق