പി.എസ്.അബ്ദുൽ ഖാദർ അനുസ്മരണ സമ്മേളനം പുലാപ്പറ്റ-ഉമ്മനഴി സെന്ററിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

 

പുലാപ്പറ്റ: പ്രമുഖ കോൺഗ്രസ് നേതാവ്, പി.എസ്.അബ്ദുൽ ഖാദർ അനുസ്മരണ പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉമ്മനഴി സെന്ററിൽ ഉദ്ഘാടനം ചെയ്തു.ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രയത്നിച്ച നേതാവാണ് പി.എസ്.സ്ഥാനമാനങ്ങള്‍ മോഹിക്കാതെ ഏറ്റെടുത്ത കാര്യങ്ങള്‍ ഒരു പോറലുമേല്‍ക്കാതെ ഭംഗിയായി പൂര്‍ത്തിയാക്കുക എന്നതില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറായിരുന്നില്ല. നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്ന പി.എസ്.ആദ്യ കാലത്ത് ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങി താഴെ തട്ടിൽ പ്രവര്‍ത്തിച്ചു. സ്ഥാനമാനങ്ങൾ മോഹിച്ചു നടന്ന്, പാർട്ടിയെ ഒറ്റിക്കൊടുക്കുന്നവരും പ്രസ്ഥാനത്തെ ഉപേക്ഷിച്ചു പോകുന്നവരും  മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പി.എസ്. അബ്ദുൽ ഖാദർ എന്നും, അർഹതപ്പെട്ട പല പദവിയും ലഭിക്കാതെ പോയപ്പോഴും പാർട്ടിയാണ് വലുത് എന്ന് ചിന്തിച്ച് ആത്മാർഥമായി പ്രവർത്തിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. ജനാധിപത്യ സമൂഹം ഇന്നും നഷ്ടബോധത്തോടെയാണ് അദ്ദേഹത്തെ ഓർക്കുന്നത്.വി.സി.കബീർ മാസ്റ്റർ,മരയ്ക്കാർ മാരായമംഗലം,പി. ഹരിഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.പി.ഗിരീശൻ,പി.എ.കമറുദ്ദീൻ,ആർ.പുരുഷോത്തമൻ,ജംഷീദ് കടവൻകാട്ടിൽ,എം.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم