തച്ചമ്പാറ സോണൽ എൽ പി കലോത്സവം മികച്ച പ്രകടനം കാഴ്ചവെച്ച് ജി വി എച്ച് എസ് എസ് വിദ്യാർത്ഥികൾ

 

 കാരാകുർശ്ശി: എ എം യു പി വാഴംപുറം വെച്ച് നടന്ന തച്ചമ്പാറ സോണൽ എൽ പി കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജി വി എച്ച് എസ് എസ് കാരാകുർശ്ശിയിലെ വിദ്യാർത്ഥികൾ.ജനറൽ വിഭാഗം 13 ഇനങ്ങളിൽ 12 ഇനങ്ങളിലും പങ്കെടുത്ത് 5 ഫസ്റ്റും,രണ്ട് സെക്കൻഡ്,ഒരുഎന്നിവ കരസ്ഥമാക്കി ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു ജി വി എച്ച് എസ് എസ് കാരാകുർശ്ശിയിലെ വിദ്യാർത്ഥികൾ.കരിമ്പ,കാരാകുറുശ്ശി,തച്ചമ്പാറ,കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകളിലെ സ്കൂളുകളാണ് തച്ചമ്പാറ സോണിൽ ഉള്ളത്.മറ്റു ഇനങ്ങളിലും അറബിക് കലോത്സവ ഇനങ്ങളിലും എ, ബി,സി ഗ്രേഡുകളും സ്കൂളിന് ലഭിച്ചു.

Post a Comment

أحدث أقدم