എടത്തനാട്ടുകര: തെങ്കരയിൽ നടന്ന മണ്ണാർക്കാട് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന് പ്രവർത്തി പരിചയ മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു. യു.പി വിഭാഗത്തിൽ ഓവറോൾ സെക്കന്റും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ മുന്നാം സ്ഥാനവും നേടിയ മികവോടെ,സബ് ജില്ല തലത്തിൽ സ്കൂൾ ഓവറോൾ സെക്കന്റ് നേടി.സ്‌കൂളിലെ 23 പേർ 28ന് പാലക്കാട് ബി. ഇ. എം. ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഹൈസ്‌കൂൾ വിഭാഗത്തിൽ ത്രെഡ് പാറ്റേണിൽ പി. അമൻ സലാം, പാവ നിർമ്മാണത്തിൽ ദിയാന സൈനബ്,പ്രകൃതി ദത്ത നാരുകൾ കൊണ്ടുള്ള നിർമ്മാണത്തിൽ ജസ ഫാത്തിമ, ഇലക്ട്രോണിക്സിൽ എ.പി. അർഷിൻ മുഹമ്മദ്, ബാഡ്മിൻ്റൺ നെറ്റ് നിർമ്മാണത്തിൽ വി.പി. അമാൻ ഹംസ,ബുക്ക് ബൈന്റിങ്ങിൽ കെ.അഭിഷേക്, മരപ്പണിയിൽ അതുൽ കൃഷണ, ചവിട്ടി നിർമ്മാണത്തിൽ പി.മുഹമ്മദ് നിഷാം അലി , വസ്ത്ര നിർമ്മാണത്തിൽ കെ. ദിഫ് ല, റെക്സിൻ കാൻവാസ് ഉൽപ്പന്ന നിർമ്മാണത്തിൽ വി. മുഫീദ് എന്നിവർ എ ഗ്രെഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഹയർ സെക്കന്ററിയിൽ സ്റ്റഫ്ഡ് ടോയ്സ് നിർമ്മാണത്തിൽ ഫിദ ഷെറിൽ, ചവിട്ടി നിർമ്മാണത്തിൽ പി. അൻഷ, ക്ലേ മോഡലിംഗിൽ എം. അഭിഷേക്, പപ്പട്രി നിർമ്മാണത്തിൽ ടി. ഹന, വുഡ് കാർവിംഗിൽ അശ്വിൻ, ന്യൂട്രീഷ്യസ് ഫുഡ് നിർമ്മാണത്തിൽ ഷസ ഷംസു എന്നിവർ എ ഗ്രേഡോടെ ഫസറ്റ് നേടി ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി. എച്ച്.എസ്.എസ്. വിഭാഗത്തിൽ സ്റ്റഫ്ഡ് ടോയ്സ് നിർമ്മാണത്തിൽ അൻമയ, ന്യൂട്രീഷ്യസ് ഫുഡ് നിർമ്മാണത്തിൽ പി. ബിയ്യ ഇശൽ, കാർഡ് ആൻഡ് സ്ട്രോ ബോർഡ് ഉൽപ്പന്ന നിർമ്മാണത്തിൽ പി. ജഗൻനാഥ് എന്നിവർ എ ഗ്രെഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.എച്ച്.എസ്.എസ്.എസ് വിഭാഗത്തിൽ
ഇലക്ട്രിക്കൽ വയറിംഗിൽ വൈശാഖ്, മെറ്റൽ എൻഗ്രേ വിംഗിൽ പി. ബഹ് യ, പാവ നിർമ്മാണത്തിൽ ഷിജിഷ, വെജിറ്റബിൾ പ്രിന്റിംഗിൽ കെ. ഷിഫ എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.മുള ഉൽപ്പന്ന നിർമ്മാണത്തിൽ നന്ദകിഷോർ, ഇലക്ട്രിക്കൽ വയറിംഗിൽ എൻ. മുഹമ്മദ് റസൽ എന്നിവർ എ ഗ്രെഡോടെ മൂന്നാം സ്ഥാനം നേടി.
സ്‌കൂളിലെ യു.പിയിലെ മൂന്ന്, ഹൈസ്‌കൂളിലെ മൂന്ന്, ഹയർ സെക്കന്ററിയിലെ എട്ട് വിദ്യാർഥികൾക്കും എ ഗ്രേഡും ലഭിച്ചു.വിദ്യാർഥികളെ അധ്യാപകർ അഭിനന്ദിച്ചു.പ്രിൻസിപ്പൽ എസ്. പ്രതീഭ,പ്രധാനാധ്യാപകൻ പി.റഹ് മത്ത്,സ്റ്റാഫ് സെക്രട്ടറി കെ.എസ്. ശ്രീകുമാർ, ക്രാഫ്റ്റ് അധ്യാപിക പി. ബൾക്കീസ്, അധ്യാപകരായ ഷഹ്‌ദിയ, സി.പി. പ്രജീഷ, എ. സുനിത, വി. നവനീത്, കെ. യുനുസ് സലീം, പി. അബ്ദുസ്സലാം, സി. ഷഫീന എന്നിവർ സംബന്ധിച്ചു.
إرسال تعليق