എടത്തനാട്ടുകര : വട്ടമണ്ണപ്പുറം എ.എം. എൽ പി സ്കൂളിൻ്റെ നേതൃത്വത്തിൽ പ്രൈമറി ക്ലാസ്സിൽ അടിസ്ഥാന ശേഷി കൾ കൈവരിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും കുട്ടികളിൽ അടിസ്ഥാന ഭാഷശേഷികളിലും, ഗണിത ശേഷികളിലും പുനരനുഭവങ്ങൾ ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുന്നേറ്റം രൂപകല്പന ചെയ്തിട്ടുള്ളത്.പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ് ഷാജിക്ക് കൈമാറി പ്രകാശനം ചെയ്തു. എച്ച് എം ഫോറം കൺവീനർ എസ് ആർ ഹബീബുള്ള , ബിആർസി ട്രെയിനർ പി. സുകുമാരൻ,നൗഷാദ് പുത്തൻകോട്ട്, പി. അനിൽ സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി അധ്യാപകനായ കെ.പി ഫായിഖ് റോഷൻ എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ സംബന്ധിച്ചു
വട്ടമണ്ണപ്പുറം എ എം.എൽ.പി സ്കൂൾ നടപ്പിലാക്കുന്ന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ മൊഡ്യൂൾ പ്രകാശനം ചെയ്തു
The present
0
إرسال تعليق