വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ നടപ്പിലാക്കുന്ന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു.

 

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പ്രൈമറി ക്ലാസ്സിൽ അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും  കുട്ടികളിൽ അടിസ്ഥാന ഭാഷശേഷികളിലും, ഗണിത ശേഷികളിലും പുനരനുഭവങ്ങൾ ലഭിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുന്നേറ്റം രൂപകല്പന ചെയ്തിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്‌. പരിപാടി മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഇബ്നു അലി എടത്തനാട്ടുകര മുഖ്യാഥിതിയായി. എച്ച്.എം ഫോറം കൺവീനർ എസ് ആർ ഹബീബുള്ള, ബി.ആർ.സി ട്രെയിനർ പി. സുകുമാരൻ, പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, മുൻ പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, എസ്‌.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ എം അയ്യൂബ്‌, എം.പി.ടി.എ വൈസ്‌ പ്രസിഡന്റുമാരായ കെ കാർത്തിക കൃഷ്ണ, ടി സുബൈദ, പി.ടി.എ അംഗങ്ങളായ പി.പി ഉമ്മർ, സി അലി, എം മുസ്തഫ, വി ഫർഷാന, പി സാബിറ, ടി സൽഫിയ, പി ഫെമിന, സി.പി നുസ്‌റത്ത്‌, സ്റ്റഫ് കൺവീനർ സി മുഹമ്മദാലി അധ്യാപകനായ കെ.എ മിന്നത്ത്‌, ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ് റോഷൻ,എൻ ഷാഹിദ്‌ സഫർ, എ ദിലു ഹന്നാൻ, പി നബീൽ ഷാ, പി ബഹീജ്‌, എം അബ്ദുൾ വാഹിദ്‌, എം ഹർഷ്‌, പി അജ് വദ്‌‌ എന്നിവർ സംബന്ധിച്ചു.

Post a Comment

أحدث أقدم