സ്കൂൾ പാചക തൊഴിലാളികൾക്ക് പാചക മത്സരം സംഘടിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

 

മണ്ണാർക്കാട്:പൊതുവിദ്യാഭ്യാസ വകുപ്പ് പാലക്കാട് മണ്ണാർക്കാട് ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരം മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നടന്നു. ഉപജില്ലയിലെ ഏഴു സ്കൂളുകളിൽ നിന്ന് പാചക തൊഴിലാളികൾ മത്സരത്തിൽ പങ്കെടുത്തു. ചടങ്ങ് മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. ഒരു സ്കൂളിലെ നൂറുകണക്കിന് കുട്ടികൾക്ക് പോഷകാഹാരം തയ്യാറാക്കുന്ന പാചക തൊഴിലാളികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപജില്ലാ തലം മുതൽ ഇത്തരം പരിപാടികൾ നടത്തി വരുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എച്ച് എം ഫോറം കൺവീനർ എസ് ആർ ഹബീബുള്ള അധ്യക്ഷത വഹിച്ചു. ജ്യോതി പി എം, അബ്ദുൽ ജലീൽ,അരുൺ വാസുദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.മത്സരത്തിൽ എ എൽ പി സ്കൂൾ മുണ്ടക്കുന്നിലെ ഉമൈബ ഒന്നാം സ്ഥാനവും, എയുപി സ്കൂൾ ചങ്ങലീരിയിലെ രത്‌ന രണ്ടാം സ്ഥാനവും, ജി എം യു പി സ്കൂൾ മണ്ണാർക്കാടിലെ ഗീത മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്‌ എ ഇ ഓ സി അബൂബക്കർ സമ്മാനദാനം നടത്തി.

Post a Comment

أحدث أقدم