മണ്ണാർക്കാട് : 63-ാം മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു . നവംബർ 2 4 5 6 തീയ്യതികളിലായി വിവിധ വേദികളിൽ മണ്ണാർക്കാട് ഉപജില്ലയിലെ കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ലോഗോ ഉപജില്ലയിലെ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച് മികച്ച ലോഗോ തെരഞ്ഞെടുത്തു . തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകൻ പി പ്രമോദ് കുമാർ തയ്യാറാക്കിയ ലോഗോയാണ് ഈ വർഷം മണ്ണാർക്കാട് ഉപജില്ല കലോത്സവത്തിന് വേണ്ടി ഉപയോഗിക്കുന്നത് . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ , ജനറൽ കൺവീനറും കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാൾ ഷഫീക്ക് റഹ്മാന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ കല്ലടി എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് മിനി മോൾ അക്കാഡമിക് കൗൺസിൽ കൺവീനർ എസ് ആർ ഹബീമ്പുള്ള, സഹ കൺവീനർ സിദ്ദിഖ് പാറക്കോട്, പ്രചരണ കമ്മിറ്റി കൺവിനർ പി.ജയരാജ് , പി.ടി.എ പ്രസിഡണ്ട് മനോജ് കുമാർ , പ്രോഗ്രാം കമ്മിറ്റി കൺവീനർ സലിം നാലകത്ത് , ബിജു ജോസ് , പി.എംസ തുടങ്ങിയവർ സംസാരിച്ചു.
മണ്ണാർക്കാട് ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു.
The present
0
إرسال تعليق