എടത്തനാട്ടുകര:യുവാക്കളിലും വിദ്യാർത്ഥികളിലും പ്രകൃതി സ്നേഹം വളർത്തിയെടുക്കുന്നതിനായി പാലക്കാട് നെഹ്റു യുവകേന്ദ്രയുടെ അഭിമുഖ്യത്തിൽ എൻ എൻ എസ് ജി എച്ച് എസ് എസ് എടത്തനാട്ടുകര യൂണിറ്റും ന്യൂ ഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി പ്ലാന്റേഷൻ ഡ്രൈവ് എന്ന പേരിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.ഗവൺമെന്റ് ഓറിയന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ എസ് പ്രതിഭ ഉദ്ഘാടനം ചെയ്തു.സ്കൂളിലും പരിസരങ്ങളിലും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി പ്രീത നായർ,ന്യൂഫിനിക്സ് ക്ലബ് അംഗങ്ങളായ സി ശിഹാബുദ്ധിൻ,നിജാസ്,ഒതുക്കും പുറത്ത്,എൻഎസ്എസ് വോളന്റീയർമാരായ വിദ്യാർത്ഥികൾ,അൽത്താഫ് റസൽ,നാജിൽ,സാലിം,ഫെബിൻസ്,അമുൽ,കീർത്തന,ഹന ടി, മുഹമ്മദ് സാബിത് കെ,അക്ഷയ് രവി,നിവേദ് വി, അശ്വിൻ രാജേഷ്, തുടങ്ങിയവർ സംബന്ധിച്ചു.
'പ്ലാന്റേഷൻ ഡ്രൈവ് ' വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
The present
0
إرسال تعليق