ലിറ്ററേച്ചർ ഗാല' സാഹിത്യ സമ്മേളനം കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു


പാലക്കാട്‌ :ഐ.പി.എച്ച്. നേതൃത്വം നൽകുന്ന ലിറ്ററേച്ചർ ഗാല മെഗാ പുസ്തകമേളയുടെ ഭാഗമായി മൗണ്ട് സീന ഓഡിറ്റോറിയത്തിൽ
നടന്ന സാഹിത്യ സമ്മേളനം സാഹിത്യ കലാ അക്കാദമി മെമ്പർ കെ.പി. രാമനുണ്ണി ഉത്ഘാടനം ചെയ്തു. ത്യാഗപരിശ്രമത്തിലൂടെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാഭ്യാസ സ്ഥാപനമാണ് മൗണ്ട് സീന എന്നും, സാമ്പത്തികമായ നേട്ടങ്ങൾക്ക് ഉപരിയായി മാനുഷീക മൂല്യങ്ങൾക്ക് ഉന്നത പ്രാധാന്യം നൽകിയ പ്രസാധകരാണ് ഐ.പി.എച്ച്.എന്നും അദ്ദേഹം പറഞ്ഞു.മനുഷ്യൻ്റെ ഐക്യത്തിലൂടെ മാത്രമേ അവന് അതിജീവനം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
സാഹിത്യ കലാ അക്കാദമി മെമ്പർ കെ.പി.രാമനുണ്ണിക്കുള്ള ഉപഹാരം മൗണ്ട് സീന വൈസ് ചെയർമാൻ എ.ഉസ്മാൻ കൈമാറി.മൗണ്ട് സീന ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ബഷിർ.കെ.കെ.അധ്യക്ഷത വഹിച്ചു.'സാഹിത്യം, സംസ്കാരം, അതിജീവനം'എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സാഹിത്യ പാരായണത്തിൻ്റെ മാധുര്യം നുകരാൻ അവസരം ഒരുക്കിയാണ് ഈ സാഹിത്യ സമ്മേളനം നടക്കുന്നത്.പുതിയ തലമുറയിൽ പുസ്തക വായനക്കുറവ് സാംസ്കാരിക തകർച്ചയ്ക്ക് കാരണമാകുമെന്നും,ദുരന്ത ഭൂമിയിലും സാഹിത്യം രൂപപ്പെടും എന്നതിന് ഫലസ്തീൻ അതിജീവന ഗാനം മാതൃകയാണ് എന്നും എഴുത്തുകാരൻ കെ.പി.എസ്.പയ്യനടം അഭിപ്രായപ്പെട്ടു.
പയ്യടനത്തിനുള്ള ഉപഹാരം മൗണ്ട് സീന ഗ്രൂപ്പ് സി.ഇ.ഒ.മുഹമ്മദ് ബഷീർ കൈമാറി.
മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിവിൻ്റെ അനുകരണങ്ങൾ മനുഷ്യൻ്റെ സകല മേഖലയേയും സ്വാധീനിക്കുന്നുവെന്നും പറഞ്ഞു.സി. ഭാലൂദിനുള്ള ഉപഹാരം ലിറ്ററേച്ചർ ഗാല ജനറൽ കൺവീനർ അബ്ദുൽ സലാം കൈമാറി.ചടങ്ങിൽ യുവ സാഹിത്യകാരിയും, മൗണ്ട് സീന പൂർവ്വ വിദ്യാർത്ഥിനിയുമായ ആയിഷഷെമീറിൻ്റെ പുസ്തകം 
എ.ഉസ്മാൻ സദസ്സിനെ പരിചയപ്പെടുത്തി. 
മൗണ്ട് സീന വൈസ് ചെയർമാൻ എ. ഉസ്മാൻ ആശംസകൾ നേർന്ന് സംസാരിച്ചു.മൗണ്ട് സീന ട്രസ്റ്റ് അംഗം ഇബ്രാഹിം കുട്ടി ,മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ ഗഫൂർ,ഐ. പി. എച് ജില്ലാ കോഡിനേറ്റർ അബ്ദുൽസലാം മേപ്പറമ്പ് ,യുവ എഴുത്തുകാരി ആയിഷ ഷെമീർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
നജീബ് മാങ്കുറിശ്ശി പ്രാർത്ഥനയും,ലിറ്ററേച്ചർ ഗാല സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുൽ സലാം മേപ്പറമ്പ് സ്വാഗതവും,ലിറ്ററേച്ചർ ഗാല ബുക്ക് ഫെസ്റ്റ് പ്രോഗ്രാം കൺവീനർ എൻ.പി. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم